കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രവാസി വിഭാഗമായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി)യുടെ യോഗങ്ങള്‍ കാര്‍ഡിഫിലും സന്ദര്‍ലാന്റിലും അവേശമായി. കോണ്‍ഗ്രസിലും പോഷക സംഘടനകളിലും സജീവമായി പ്രവര്‍ത്തിച്ചു വന്നവര്‍ മാത്രമല്ല നിരവധി അനുഭാവികളും ഈ യോഗങ്ങളിലേയ്ക്ക് കടന്നു വന്നു. കാര്‍ഡിഫില്‍ നടന്ന ഒ.ഐ.സി.സി വെയില്‍സ് റീജണല്‍ സമ്മേളനം യൂത്ത് കോണ്‍ഗ്രസ് മുന്‍സംസ്ഥാന ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് വലിയപറമ്പില്‍ ഉദ്‌ഘാടനം ചെയ്തു.
ഏജന്റുമാരുടെ വാഗ്‌ദാനങ്ങളില്‍ കുടുങ്ങി സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടണിലെത്തി വലയുന്നവര്‍ മുതല്‍ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചവര്‍ വരെ നേരിടുന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കനുകൂലമായ നടപടികള്‍ സ്വീകരിക്കുന്നതിന് ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുന്നതിന് ഒ.ഐ.സി.സി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ റീജണുകളില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിച്ച്, ചിട്ടയായ പ്രവര്‍ത്തന ശൈലിയിലൂടെ വളരെ ശക്തമായ അടിത്തറയോട് കൂടിത്തന്നെയാണ് ബ്രിട്ടണില്‍ ഒ.ഐ.സി.സി കെട്ടിപ്പടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മെംബര്‍ഷിപ്പ് കാമ്പയിന്റെ ദേശീയ തല ഉദ്‌ഘാടനം കെ.പി.സി.സിയുടെ നിര്‍ദേശപ്രകാരം ലണ്ടനില്‍ വിപുലമായ സാംസ്ക്കാരിക പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഒ.ഐ.സി.സിയുടെ സംഘടന രീതിയെപ്പറ്റിയും, അംഗത്വ വിതരണത്തിന്റെ വിശദാംശങ്ങളും ദേശീയ മെംബര്‍ഷിപ്പ് കാമ്പയിന്‍ കമ്മറ്റി അംഗം കെ.എസ് ജോണ്‍സണ്‍ വിശദീകരിച്ചു.
കഴിഞ്ഞ ദിവസം ക്രോയിഡോണില്‍ മരണമടഞ്ഞ യുവതിയുടെ കുഞ്ഞിന് പാസ്പോര്‍ട്ട് ലഭിക്കുന്നതിനായി അടിയന്തര പ്രാധ്യാന്യത്തോടെ ഇടപെട്ട കേന്ദ്രമന്ത്രി വയലാര്‍ രവിയ്ക്കും പി.ടി തോമസ് എം.പിയ്ക്കും, യോഗത്തിന്റെ പേരില്‍ അദ്ധ്യക്ഷന്‍ ബിനു കുര്യാക്കോസ് പ്രത്യേക നന്ദി രേഖപ്പെടുത്തി.
സോബന്‍ തലയ്ക്കല്‍ വെയില്‍സ് റീജിയണിലെ മലയാളി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ നേതാക്കന്മാരുടെ ശ്രദ്ധയില്‍ പെടുത്തി.
വെയില്‍സിലെ ഒ.ഐ.സി.സി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ ബിനു കുര്യാക്കോസിന്റെയും സോബന്‍ തലയ്ക്കലിന്റെയും നേതൃത്വത്തില്‍ ഒമ്പതംഗ താല്‍ക്കാലിക കമ്മറ്റിയും തെരഞ്ഞെടുത്തു.
മറ്റ് അംഗങ്ങള്‍ :
തങ്കച്ചന്‍ സ്വാന്‍സീ, ജോര്‍ജ് മൂലേപ്പറമ്പില്‍, ബെന്നി ഫിലിപ്പ്, ബ്ലെസണ്‍ തോമസ്, ബിജു വര്‍ഗീസ് (ഗ്ലമോര്‍ഗന്‍ യൂണിവേഴ്‌സിറ്റി), ജോസ് കൊച്ചാപ്പിള്ളില്‍, ജെയ്‌സണ്‍ ജെയിംസ്.
നോര്‍ത്ത് ഈസ്റ്റില്‍ വിപുലമായ കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനമായി
സന്ദര്‍ലാന്റ്: ഒ.ഐ.സി.സിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് സന്ദര്‍ലാന്റില്‍ ചേര്‍ന്ന യോഗത്തില്‍ മെംബര്‍ഷിപ്പ് കാമ്പയിനോട് അനുബന്ധിച്ച് വിപുലമായ കണ്‍വെന്‍ഷന്‍ നോര്‍ത്ത് ഈസ്റ്റ് റീജണില്‍ നടത്തുവാന്‍ തീരുമാനിച്ചു. ദേശീയ തല ഉദ്‌ഘാടനം കഴിഞ്ഞാല്‍ അതിനുള്ള തീയതി പ്രഖ്യാപിക്കുന്നതായിരിക്കും. കഴിഞ്ഞ വെള്ളിയാഴ്‌ച്ച നടന്ന ആലോചനാ യോഗം അഡ്വ. ഇഗ്‌നേഷ്യസ് വര്‍ഗീസ് ഉദ്‌ഘാടനം ചെയ്തു. ജോര്‍ജ് മേലേത്ത് അദ്ധ്യക്ഷനായിരുന്നു. സാജന്‍ വര്‍ഗീസ്, കോസ് ജേക്കബ്, മാത്യു ജോസഫ്, ബാബു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല