ലോക പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആര്‍. കെ. ലക്ഷ്മണ്‍ അന്തരിച്ചു. ഇന്നലെ വൈകീട്ട് ഏഴു മണിയോടെ പൂനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 94 വയസുണ്ടായിരുന്ന ആര്‍. കെ. ലക്ഷ്മണ്‍ മൂത്രാശയ സംബന്ധമായ അസുഖങ്ങളാല്‍ ചികില്‍സയിലായിരുന്നു.
ദി കോമണ്‍ മാന്‍ എന്ന തന്റെ കാര്‍ട്ടൂണ്‍ കഥാപാത്രത്തിലൂടെയാണ് ആര്‍. കെ. ലക്ഷ്മണ്‍ പ്രശസ്തനായത്. ഏറെക്കാലം ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലി ചെയ്ത ആര്‍. കെ. ലക്ഷ്മണ്‍, കാര്‍ട്ടൂണിലൂടെ നടത്തിയ സാമൂഹ്യ വിമര്‍ശനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
1924 ല്‍ മൈസൂരിലാണ് ആര്‍. കെ. ലക്ഷ്മണ്‍ ജനിച്ചത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സ്വരാജ്യ, ബ്ലിറ്റ്‌സ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ വരച്ചു തുടങ്ങി. തുടര്‍ന്ന് ഫ്രീപ്രസ് ജേര്‍ണലില്‍ എത്തിപ്പെടുന്നതോടെയാണ് ആര്‍. കെ. ലക്ഷ്മണ്‍ ശ്രദ്ധേയനാകുന്നത്.
തുടര്‍ന്ന് ടൈംസ് ഓഫ് ഇന്ത്യയിലെത്തിയ അദ്ദേഹം 1951 ല്‍ കോമണ്‍ മാന്‍ എന്ന പ്രതിദിന കാര്‍ട്ടൂണ്‍ പംക്തിക്ക് തുടക്കമിട്ടു. ശരാശരി ഇന്ത്യാക്കാരന്റെ പ്രതീക്ഷകളേയും ആഗ്രഹങ്ങളേയും ബലഹീനതകളേയും പ്രതിനിധീകരിക്കുന്ന ആളായി മാറാന്‍ കോമണ്‍ മാന് അധികകാലം വേണ്ടി വന്നില്ല.
പത്മവിഭൂഷന്‍, പത്മശ്രീ, മാഗ്‌സസെ അവാര്‍ഡ് എന്നിങ്ങനെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ ആര്‍. കെ. ലക്ഷ്മണെ തേടിയെത്തി. ദി ടണല്‍ ഓഫ് ടൈം അദ്ദേഹത്തിന്റെ ആത്മകഥയാണ്. പ്രശസ്ത എഴുത്തുകാരന്‍ ആര്‍. കെ. നാരായണ്‍ സഹോദരനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല