1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2017

ബെന്നി അഗസ്റ്റിന്‍: 1966 ല്‍ റിലീസ്സായ കളിത്തോഴന്‍ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്‌കരന്‍ മാസ്റ്റര്‍ രചിച്ച് ജി. ദേവരാജന്‍ മാസ്റ്റര്‍ സംഗീതം നല്‍കി ഭാവഗായകനായ ശ്രീ. പി. ജയചന്ദ്രന്‍ പാടിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ‘ എന്ന ഗാനമാണ് ഇവിടെ അവതരിപ്പിക്കുന്നത് . ജയചന്ദ്രന്‍ ആദ്യമായ് പിന്നണി ഗായകനായി അറിയപ്പെടുന്നത് ഈ ഗാനത്തിലൂടെയാണ് .

മലയാളത്തനിമയുടെ സൗന്ദര്യം തന്റെ ഗാനങ്ങളിലൂടെ അവതരിപ്പിച്ച കവിയും ഗാനരചയ്താവ്യുമായിരുന്നു പി. ഭാസ്‌കരന്‍ മാസ്റ്റര്‍. നിലാവിന്റെ കുളിരും , കാറ്റിന്റെ സാന്ദ്രസംഗീതവും അതുപരത്തുന്ന സുഗന്ധവും എല്ലാം അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. 1950ല്‍ ഇറങ്ങിയ ‘ചന്ദ്രിക ‘ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ഗാനരച നിര്‍വഹിച്ചത്. മലയാള സിനിമ പിച്ചവച്ചു നടക്കുന്ന നാളുകളില്‍ അതിനെ കൈ പിടിച്ചുയര്‍ത്തിയ കാരണവര്‍ ആയിരുന്നു അദ്ദേഹം. 300ല്‍ ഏറെ ചിത്രങ്ങള്‍ക്കായി 1500ഓളം ഗാനങ്ങള്‍ ഒരുക്കി.

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമനാടക ഗാനങ്ങളില്‍ പലതും ദേവരാജന്‍ മാസ്റ്ററുടേതായിരുന്നു .കര്‍ണാടക സംഗീയതത്തിലെ രാഗങ്ങളും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാധുര്യവും നാടന്‍ ഈണങ്ങളും പാശ്ച്യാത്യ സംഗീതത്തിന്റെ വൈവിധ്യവും എല്ലാം സന്ദര്‍ഭോചിതമായി സമന്വയിപ്പിച്ചതാണ് ‘ദേവരാജ സംഗീതം’. 343 ചത്രങ്ങള്‍ക്കായി 1730 പരം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. അതില്‍ 755 ഗാനങ്ങളും രചിച്ചത് ശ്രീ. വയലാര്‍ ആയിരുന്നു.

ക്രിയേറ്റീവ് ഡയറക്ടര്‍: വിശ്വലാല്‍ രാമകൃഷ്ണന്‍
ആര്‍ട്ട്, കാമറ & എഡിറ്റിംഗ്: ജെയ്‌സണ്‍ ലോറന്‍സ്
റിപ്പോര്‍ട്ട്: ബെന്നി അഗസ്റ്റിന്‍

https://www.facebook.com/815773181831892/videos/1535251569884046/

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.