1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2011


കാര്‍ഡിഫ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ കുടുംബ സംഗമവും ഈസ്റ്റര്‍ വിഷു ആഘോഷവും 28 ന് നടക്കും. ദ തരംഗ് എന്ന പേരിലറിയപ്പെടുന്ന ആഘോഷപരിപാടികളില്‍ വൈവിദ്ധ്യങ്ങളായ കലാപരിപാടികളും, ഗാനമേള, വാര്‍ഷിക സമ്മേളനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ അടുത്ത വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുക്കും.

28 ന് സെന്റ് ആല്‍ബന്‍ കാത്തലിക് ചര്‍ച്ച് പാരിഷ് ഹാളിലാണ് പരിപാടി നടക്കുന്നത്. വൈകുന്നേരം ആറ് മുതല്‍ പത്ത് വരെയാണ് ആഘോഷപരിപാടികള്‍ അരങ്ങേറുക. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: St. Alban�s Catholic Church Parish Hall, Cameron Street, Splott, Cardiff, CF24 2NX

കൂടാതെ അസോസിയേഷന്‍ ഒരു ഫാമിലി ടൂറും സംഘടിപ്പിക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. തോര്‍പ് പാര്‍ക്കിലേക്ക് നടത്തുവാന്‍ ഉദ്ദേശിക്കുന്ന ടൂര്‍ ജൂണ്‍ പതിനൊന്നിന് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ 11 ന് പുറപ്പെടുന്ന വിനോദ സംഘം എട്ട് മണിയോടെ തിരിച്ചെത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.