1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2016

സുജിത് കാര്‍ഡിഫ്: യു കെ യിലെ ആദ്യകാല മലയാളി അസോസിയേഷനുകളില്‍ ഒന്നായ കാര്‍ഡിഫ് മലയാളി അസോസിയേഷന്റെ പന്ത്രണ്ടാമത് ക്രിസ്തുമസ് പുതുവല്‍സാരാഘോഷങ്ങള്‍ ജനുവരി 9നു കാര്‍ഡിഫിലെ ഹീത്ത് സോഷ്യല്‍ ക്ലബ്ബില്‍ വച്ചു വിവിധ ആഘോഷ പരിപാടികളോടെ നടത്തപ്പെടുന്നു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായ ക്രിസ്തുമസ്സിന്റെയും പുതിയ പ്രതീക്ഷകളുടെ പുതുനിലാവ് പകരുന്ന പുതുവല്‍സരത്തിന്റെയും ആശംസകള്‍ ഉള്‍ക്കൊണ്ടുകൊണ്ടു വിവിധ പരിപാടികളോടെ ആണ് ആഘോഷപരിപാടികള്‍ നടത്തപ്പെടുന്നത്.

ശനിയാഴ്ച വൈകുന്നേരം 5മണിയോടെ ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ കുട്ടികളുടെയും മുതി4ന്നവരുടെയും വിവിധ കലാപരിപടികളാല്‍ സമൃദ്ധമാണ്. ഉജ്ജ്വല കലാമൂല്യമുള്ള നൃത്തങ്ങളും ഗാനങ്ങളും കൂടാതെ സ്‌കിറ്റുകളും ഉള്‍പ്പെട്ട കലാ പരിപാടികള്‍ അരങ്ങത്ത് അവതരിപ്പിക്കുന്നതിനും സമൃദ്ധമായ ഡിന്നറിനും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തദവസരത്തിലെക്ക് എല്ലാ മലയാളികളേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.