തമിഴിലെ യുവനായകന്‍ കാര്‍ത്തിയുടെ അടുത്ത ചിത്രത്തില്‍ പ്രണിത നായികയാവും. വിവാഹശേഷം കാര്‍ത്തി അഭിനയിക്കുന്ന ആദ്യചിത്രമായ ‘ശകുനി’ യിലാണ് പ്രണിതയുടെ തമിഴ് മുന്നേറ്റം. കന്നഡയിലും തെലുങ്കിലും നായികയായി തിളങ്ങിയശേഷമാണ് പ്രണിത തമിഴിലേക്കെത്തുന്നത്.
ഉദയം എന്ന ചിത്രത്തിലൂടെയാണ് പ്രണിത കോളിവുഡില്‍ തുടക്കംകുറിച്ചത്. അഭിനയിച്ച ചിത്രങ്ങളെല്ലാം വിജയിപ്പിച്ച കാര്‍ത്തിയുടെ നായികാപദവി ലഭിക്കാന്‍ പ്രമുഖനായികമാര്‍ കാത്തിരിക്കുമ്പോഴാണ് തുടക്കക്കാരിയായ പ്രണിതയ്ക്ക് ലോട്ടറിയടിച്ചത്.
‘പാര്‍ക്കി’ എന്ന കന്നഡച്ചിത്രത്തിലൂടെയാണ് പ്രണിത തന്റെ കരിയര്‍ ആരംഭിച്ചത്. സിദ്ധാര്‍ഥിന്റെ നായികയായി അഭിനയിച്ച ‘ബാവ’ യാണ് പ്രണിതയെ ദക്ഷിണേന്ത്യയില്‍ ശ്രദ്ധേയയാക്കിയത്.
ശങ്കര്‍ദയാലാണ് ശകുനി സംവിധാനം ചെയ്യുന്നത്. ഇതൊരു പൊളിറ്റിക്കല്‍ ത്രില്ലറാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല