കാര്‍ ഇന്‍ഷുറന്‍സിനെ സംബന്ധിക്കുന്ന പുതിയ നിയമങ്ങള്‍ ഇന്നലെ മുതല്‍ നിലവില്‍ വന്നു.ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നവരെ കയ്യോടെ പിടികൂടാനുള്ള ആദ്യ പടിയാണ് പുതിയ നിയമഭേദഗതി.ഇത് പ്രകാരം ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ കാറിന് ഓഫ് ദ റോഡ് നോട്ടിഫിക്കേഷന്‍ സമര്‍പ്പിക്കുകയോ അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് എടുക്കുകയോ ചെയ്തിരിക്കണം.
ഈ നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യ പടിയായി മുന്നറിയിപ്പ് ലെറ്റര്‍ നല്‍കും.ഈ ലെറ്റര്‍ അവഗണിക്കുന്നവരുടെ കാര്‍ പിടിച്ചെടുത്തു നശിപ്പിച്ചു കളയുകയും നൂറു പൌണ്ട് പിഴ ചുമത്തുകയും ചെയ്യും.പിഴ തുക ആയിരം പൌണ്ട് വരെയാകാം.വീട്ടിലെ ഡ്രൈവ് വേയില്‍ കിടക്കുന്ന കാര്‍ ആണെങ്കിലും ഇത്തരത്തില്‍ പിടിച്ചെടുക്കപ്പെടാം.അതിനാല്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ വീട്ടില്‍ ഒതുക്കിയിട്ടിരിക്കുന്ന കാറിന് ഓഫ് ദ റോഡ് നോട്ടിഫിക്കേഷന്‍ ഫയല്‍ ചെയ്യുന്നതാണ് ബുദ്ധി.ഓഫ് ദ റോഡ് നോട്ടിഫിക്കേഷന്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
യു കെയില്‍ ആകമാനം പതിനാലു ലക്ഷം വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ ഓടുന്നുണ്ടെന്നാണ് കണക്ക്.ഇത്തരക്കാര്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ മൂലം ഒരാളുടെ ഇന്‍ഷുറന്‍സ് തുകയില്‍ ശരാശരി മുപ്പതു പൌണ്ടിന്റെ വാര്‍ഷിക വര്‍ധനയാണ് ഉണ്ടാവുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല