കാര്‍ ഇന്‍ഷുറന്‍സ് തുക നിര്‍ണയിക്കുന്നതിലും ആരോഗ്യ സുരക്ഷയുടെ കാര്യത്തിലും ലിംഗവ്യത്യാസം അടിസ്ഥാനമാക്കുന്നതിനെ തടഞ്ഞ് യൂറോപ്യന്‍ ജഡ്ജിമാര്‍ വിധി പുറപ്പെടുവിച്ചു.
നിലവില്‍ സ്ത്രീപുരുഷന്‍ എന്ന വ്യത്യാസം പരിശോധിച്ചാണ് വിവിധ കമ്പനികള്‍ ഇന്‍ഷുറന്‍സ് തുക നല്‍കുന്നത്. എന്നാല്‍ ഇത് യൂറോപ്യന്‍ യൂണിയന് നിയമങ്ങളുടെ ലംഘനമാണെന്ന് ലക്സംബര്‍ഗിലെ കോര്‍ട്ട് ഓഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
പുതിയ വിധിയുടെ അടിസ്ഥാനത്തില്‍ അടുത്തവര്‍ഷം ഡിസംബര്‍ മുതല്‍ ഇന്‍ഷുറന്‍സ് നിരക്കുകള്‍ പുതുക്കിനിശ്ചിയിക്കേണ്ടി വരും. എന്നാല്‍ നീക്കം ശുദ്ധ മണ്ടത്തരമാണെന്ന് കണ്‍സര്‍വേറ്റിവ് എം.ഇ.പി സജ്ജദ് കരിം പറഞ്ഞു. പുതിയ വിധി വിലവിവേചനം സൃഷ്ടിക്കുമെന്ന് ബ്രിട്ടിഷ് ഇന്‍ഷുറന്‍സ് അസോസിയേഷന് വ്യക്തമാക്കി.
ലിംഗവ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് നിരക്കുകള്‍ നിശ്ചയിക്കുന്നതിന് ഇതുവരെ നിയമപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അടുത്തമാസം ഡിസംബര്‍ വരെ നിലവിലെ നിരക്കുകള്‍ ഈടാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല