ലണ്ടന്‍: ബ്രിട്ടന്റെ നഷ്ടപരിഹാര സംസ്‌കാരം കാര്‍ ഇന്‍ഷുറന്‍സ് വര്‍ഷത്തില്‍ 1,000 പൗണ്ടാക്കി ഉയര്‍ത്തി. വെറും പന്ത്രണ്ടുമാസത്തിനുള്ളില്‍ ശരാശരി പ്രീമിയത്തുകയില്‍ 40% വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇന്ധനവില വര്‍ധിച്ചതുകാരണം ലക്ഷക്കണക്കിന് ഡ്രൈവര്‍മാര്‍ ദുരിതത്തിലായിരിക്കുന്ന ഈ സമയത്താണ് ഇന്‍ഷുറന്‍സ് തുക ഉയര്‍ന്നിരിക്കുന്നത്.
വ്യാജപരാതികള്‍ വര്‍ധിക്കുന്നതും നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനെ അഭിഭാഷകര്‍ പ്രോത്സാഹിപ്പിക്കാനും തുടങ്ങിയതാണ് ഇതിന് പ്രധാന കാരണം. ബ്രിട്ടനില്‍ റോഡപകടങ്ങള്‍ കുറയുകയും പരിക്കേറ്റ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടുകയുമാണെന്നാണ് ഇന്‍ഷുറന്‍സ് കമ്പനി വക്താവ് സൈമണ്‍ ഡൗഗ്ലാസ് പറയുന്നത്.
വെറും 12 മാസത്തിനുള്ളിലുണ്ടായ വര്‍ധനവാണിതെന്നും കേസ് ജയിച്ചില്ലെങ്കില്‍ ഫീസ് നല്‍കേണ്ടെന്ന് പറഞ്ഞ് ആളുകളെ കൈയ്യിലെടുക്കുന്ന വക്കീലന്‍മാരുമാണ് ഇതിനു പിന്നിലെന്ന് ബ്രിട്ടീഷ് ഡ്രൈവര്‍മാരുടെ അസോസിയേഷന്‍ വക്താവ് ഹ്യൂ ബ്ലാഡണ്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാവരേയും പ്രത്യേകിച്ച യുവാക്കളെ ഏറെ ബാധിക്കുന്ന കാര്യമാണ് ഇന്‍ഷുറന്‍സ്. ഉയര്‍ന്ന ഈ തുക ഇത്തരക്കാര്‍ എങ്ങിനെ കണ്ടെത്തുമെന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ കാര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കു 80പൗണ്ട് വര്‍ധിച്ചതായി കോമണ്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റിയുടെ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അസോസിയേഷന്‍ ഓഫ് ബ്രിട്ടിഷ് ഇന്‍ഷുറന്‍സിന്റെ കണക്ക് പ്രകാരം നഷ്ടപരിഹാരത്തുകയിലെ ഓരോ പൗണ്ടില്‍ നിന്നും 87 പെന്‍സ് നിയമപരമായ ചിലവുകള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. ശരാശരി പ്രീമിയം തുക 892പൗണ്ടുമുതല്‍ 220 പൗണ്ട് വരെയാണെന്നാണ് ഒരു ബ്രിട്ടീഷ് ഇന്‍ഷുറന്‍സ് പ്രീമിയം ഇന്‍ഡക്‌സ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല