ന്യൂദല്‍ഹി: രാജ്യത്തെ കാര്‍ വില്‍പനയില്‍ കഴിഞ്ഞ 30 മാസത്തെ ഏറ്റവും വലിയ ഇടിവ്. 2010 ജൂലൈയിലേക്കാള്‍ 16% കുറവാണ് കഴിഞ്ഞ മാസത്തെ വില്‍പനയില്‍ രേഖപ്പെടുത്തിയത്. 2009 ജനുവരിക്കു ശേഷം ആദ്യമായാണ് മുന്‍ കൊല്ലത്തെ അപേക്ഷിച്ച് വില്‍പന കുറയുന്നത്.
2011 ജൂലൈയില്‍ 133,747 യൂനിറ്റ് കാറുകളാണ് രാജ്യത്താകെ വിറ്റത്. തൊട്ടുമുമ്പത്തെ വര്‍ഷം ഇതേ സമയത്ത് 158,767 യൂനിറ്റുകളായിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൈബൈല്‍ മാനുഫാക്‌ചേഴ്‌സ്(എസ്.ഐ.എ.എം) ആണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
ബാങ്ക് പലിശ നിരക്കുകളിലെ വര്‍ധനയും ഇന്ധനവിലക്കയറ്റവുമാണ് വില്‍പ്പന കുറയാന്‍ കാരണം. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയില്‍ ഉല്‍പാദനം കുറഞ്ഞതും വില്‍പ്പന കുറയാനിടയാക്കി.
അതേസമയം ഇരുചക്ര വാഹന വില്‍പനയില്‍ 12.61% വര്‍ധനവുണ്ടായി. 2010 ജൂലൈയില്‍ 9,38,514 എണ്ണം വിറ്റിടത്ത് ഇപ്പോള്‍ 10,56,906 എണ്ണം വിറ്റഴിഞ്ഞു. മൊത്തം വാഹന വില്‍പന 8.99% ഉയര്‍ന്ന് 13,48,753 എണ്ണമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല