1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2016

എ. പി. രാധാകൃഷ്ണന്‍: ഭാവ രാഗ താള ലയങ്ങളുടെ അതി സുന്ദരമായ ആവിഷ്‌കാരം ആസ്വദിക്കാന്‍ ഒരു നൃത്ത സന്ധ്യ; ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശിവരാത്രി നൃത്തോല്‍സവത്തിനു ഇനി ഏതാനും മണികൂറുകള്‍ മാത്രം. ഇന്ന് (27 ഫെബ്രുവരി) വൈകീട്ട് 4:30 നു ഭജനയോടെ നൃത്തോല്‍സവത്തിനു തുടക്കം കുറിക്കും. രാഷ്ട്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രതിഭകള്‍ ഇന്ന് ഭഗവാനു മുന്നില്‍ തങ്ങളുടെ നൃത്ത പുഷ്പാഞ്ജലി സമര്‍പ്പിക്കും. പതിവ് വേദിയായ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ചാണ് എല്ലാ പരിപാടികളും നടക്കുന്നത്.

പതിവുപോലെ ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഭജനയോടെ പരിപാടികള്‍ ആരംഭിക്കും. ഭജനക്കുശേഷം ഏകദേശം 6 മണിയോടെ നൃത്തോത്സവം ആരംഭിക്കും. നൃത്തോല്‍സവത്തില്‍ പങ്കെടുക്കുന്നവരുടെ ക്രമം അനുസരിച്ചുള്ള വിവരങ്ങള്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഫേസ് ബുക്ക് പേജില്‍ ലഭ്യമാണ്. അന്നദാനം, ദീപാരാധന, മംഗള ആരതി തുടങ്ങി നിരവധി പരിപാടികളാണ് ഭക്തര്‍ക്കായി ലണ്ടന്‍ ഹിന്ദു ഐക്യവേദി ഒരുക്കിയിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും പരിപാടികളില്‍ പങ്കെടുത്ത് നൃത്തോത്സവം ഒരു ഗംഭീര വിജയമാക്കണമെന്ന് സംഘാടകര്‍ പ്രത്യേകം അഭ്യര്‍ഥിച്ചു.

വേദിയുടെ വിലാസം: West Thornton Communtiy Cetnre, 735 London Road, Thornton Heath, Croydon CR7 6AU

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
ഇമെയില്‍: londonhinduaikyavedi@gmail.com
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.