1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2011

ഹൃദയാഘാതം പോലുള്ള ഹൃദ്രോഗങ്ങള്‍ നാല്‍പതു വയസ്സിന് ശേഷം മാത്രമുണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യപ്രശ്‌നങ്ങളാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. അതുപോലെ തന്നെ പുരുഷന്മാരിലാണ് ഇതുണ്ടാകാന്‍ സാധ്യത കൂടുതെന്നും വിശ്വസിച്ചുവന്നിരുന്നു.

എന്നാല്‍ അടുത്തിടെയുണ്ടാകുന്ന സംഭവങ്ങള്‍ ഈ പതിവു ധാരണകളെയെല്ലാം തെറ്റിയ്ക്കുകയാണ്. ഒരു 22 വയസ്സുകാരിയ്ക്ക് ഹൃദയാഘാതമുണ്ടായെന്ന വാര്‍ത്തയാണ് മുംബൈയില്‍ നിന്നും വന്നിരിക്കുന്നത്. വോര്‍ളി സ്വദേശിനിയായ വിനയ റൗട്ട് എന്ന ഫാര്‍മസി വിദ്യാര്‍ത്ഥിനിയ്ക്ക് ഹൃദയഘാതം ഉണ്ടായത്. ഏപ്രില്‍ എട്ടുമുതലാണ് വിനയയ്ക്ക് അസ്വസ്ഥകള്‍ തുടങ്ങിയത്.

മഴകാരണമുണ്ടാകുന്ന പ്രശ്‌നങ്ങളാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് അസ്വസ്ഥത ചര്‍ദ്ദിയിലേയ്ക്കും അതുകഴിഞ്ഞ് ശ്വസനപ്രശ്‌നങ്ങളിലേയ്ക്കും മാറുകയായിരുന്നു. വിനയയുടെ അസ്വസ്ഥത കണ്ട് വീട്ടുകാര്‍ അവരെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് നടന്ന പരിശോധനകളിലാണ് ഹൃദയാഘാതമാണ് പ്രശ്‌നത്തിന് കാരണമെന്ന് കണ്ടെത്തിയത്.

വിനയയെ പ്രവേശിപ്പിച്ച ജൂപ്പിറ്റര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. അവരുടെ രക്തസമ്മര്‍ദ്ദം, 190-120 ആയിരുന്നുവെന്നാണ്, 22 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഇത് അസ്വാഭാവികമാണെന്നാണ് ഇവര്‍ പറയുന്നത്. പരിശോധനയില്‍ വിനയയുടെ ഹൃദയധമനിയില്‍ 100ശതമാനം തടസ്സങ്ങളുണ്ടെന്നാണ് കണ്ടെത്തിയത്. മാത്രമല്ല അവരുടെ കൊറോണറി ആര്‍ട്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും അസ്വാഭാവികതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

വിനയയുടേത് കാവസാക്കി സിന്‍ഡ്രോം ആണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അവരുടെ ആര്‍ട്ടറികളില്‍ മുന്തിരിപോലെയുള്ള വളര്‍ച്ചകളുണ്ടെന്നും ഇതാണ് രക്തയോട്ടത്തെ തടസ്സപ്പെടുത്തുന്നതെന്നും ഇതുമാലുമാണ് ഹൃദയാഘാതമുണ്ടായതെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.

വിനയയ്ക്ക് ആന്‍ജിയോപ്ലാസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇപ്പോര്‍ അവരുടെ അവസ്ഥയില്‍ പ്രശ്‌നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഒരു വട്ടം ഈ രോഗം വന്നുകഴിഞ്ഞതിനാല്‍ അവര്‍ എപ്പോഴും ഇക്കാര്യത്തില്‍ ശ്രദ്ധാലുവായിരിക്കണമെന്നും ചികിത്സകള്‍ തുടരേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കാവസാക്കി എന്ന രോഗം ബാധിയ്ക്കുന്നത് രോഗപ്രതിരോധശേഷിയെയാണ്. ഇത് ശരീരത്തിലെ ആരോഗ്യമുള്ള കലകളെ ആക്രമിയ്ക്കും. ഇത്തരത്തില്‍ കലകള്‍ ആക്രമിക്കപ്പെടുമ്പോള്‍ മിക്ക അവയവങ്ങള്‍ക്കും പ്രത്യേകിച്ച് രക്തക്കുഴുകള്‍, ത്വക്, എന്നിവയ്ക്ക് പ്രശ്‌നമുണ്ടാകുന്നു. ഏറ്റവും കൂടുതലായ ബാധിക്കുക ഹൃദയത്തെത്തന്നെയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാവസാകി സിന്‍ഡ്രോം കുട്ടികളില്‍ സാധാരണമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ശരീരത്തിന്റെ ഏത് ഭാഗത്തും ഇത് പിടിപെടാം. ഹൃദയധമനികളിലാണ് പിടിപെടുന്നതെങ്കില്‍ ഏറെ ബുദ്ധിമുട്ടായിരിക്കം. ഇത് ഹൃദയവുമായി ബന്ധപ്പെട്ട പലതരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ഈ രോഗം ഒരിക്കല്‍ വന്നുകഴിഞ്ഞാല്‍ പിന്നെ പൂര്‍ണമായും മാറ്റുകയും ബുദ്ധിമുട്ടാണ്- ഡോക്ടര്‍മാര്‍ പറയുന്നു.

രോഗ്ം പെട്ടെന്ന് തിരിച്ചറിഞ്ഞ് വേണ്ട ചികിത്സ നല്‍കുകയാണെങ്കില്‍ പേടിക്കേണ്ടതില്ലെന്നും അല്ലാത്തപക്ഷം ദുഷ്‌കരമായിത്തീരുമെന്നുമാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കുട്ടിക്കാലത്ത് മലേറിയ, ട്യൂബര്‍കുലോസിസ് എന്നിവ വന്ന കുട്ടികളില്‍ കാവസാക്കി വരാനുള്ള സാധ്യത കൂടുതലാണ്. ഇവയ്ക്ക് കൃത്യമായി ചികിത്സ നല്‍കി ചെറുപ്പത്തില്‍ത്തന്നെ പ്രശ്‌നം ഭേദമാക്കകുയാണ് വേണ്ടതെന്നും ഡോക്ടര്‍മാര്‍ പറയുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.