മുരളീ മുകുന്ദന്‍: മലയാള നാടിന്റെ തനത് നാടോടി കലാരൂപങ്ങളും നാടന്‍ ശീലുകളും സമന്വയിപ്പിച്ച് മലയാള നാടക രംഗത്ത് ഒരു തനത് നാടകവേദി ആവിഷ്‌കരിച്ച മഹാനായ ഒരു കലാകാരനായിരുന്നു ശ്രീ. കാവാലം നാരയണപ്പണിക്കര്‍. മലയാളത്തിലെ ആധുനിക നാടകവേദിയെ നവീകരിച്ച നാടകാചാര്യനായിരുന്നു കാവാലം !.
നാടകകൃത്ത്, കവി, സംവിധായകന്‍,! സൈദ്ധാന്തികന്‍ എന്നിങ്ങനെ വിവിധ മേഖലകലില്‍ ഒരു തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ വേര്‍പ്പാട് മലയാള കലാരംഗത്ത് ഒരു വല്ലാത്ത നൊമ്പരമാണ് സൃഷ്ടിച്ചിരിക്കുന്നത്. കാവാലത്തിനോടുള്ള ആദരസൂചകമയി ഈ വലിയ കലാകാരന് പ്രണാമം അര്‍പ്പിക്കുവാനും, അദ്ദേഹത്തിന്റെ സര്‍ഗ്ഗ സപര്യയെ സ്മരിക്കുവാനും വേണ്ടി യു.കെ.യിലുള്ള സഹൃദയരായ മലയാളികള്‍
ഈ വരുന്ന ജൂലായ് 9, ശനിയാഴ്ച്ച സായഹ്നത്തിന് ലണ്ടനിലെ മനോപാര്‍ക്കിലുള്ള കേരള ഹൗസില്‍ വെച്ച് ഒത്ത് കൂടുകയാണ്.
നാടോടി കലകളുടെ ഗവേഷകനും, അവതാരകനും , സോപാനം ഇന്‍സ്റ്റിറ്റൂട്ട് കലാകാരനുമായ ഡോ: ബാലശങ്കര്‍ മന്നത്ത് ഈ ചടങ്ങില്‍ വിശിഷ്ട്ടാതിഥിയായി അന്നവിടെ പങ്കെടുക്കുന്നുണ്ട്. പ്രസ്തുത ചടങ്ങ് സംഘടിപ്പിക്കുന്നത് ‘മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ’യുടെ
ആഭിമുഖ്യത്തില്‍ ‘ ദൃശ്യകലയും’ , ‘ കട്ടന്‍ കാപ്പിയും കവിതയും ‘ എന്ന കൂട്ടായ്മകള്‍ സംയുക്തമായി ചേര്‍ന്ന് കൊണ്ടാണ്.
എല്ലാ കലാ സ്‌നേഹികളേയും അന്നേ ദിവസം ഈ വേദി പങ്കിടുവാന്‍ ക്ഷണിച്ചു കൊള്ളുന്നു ഒപ്പം തന്നെ കാവാലം നാരയണപ്പണിക്കര്‍ രചിച്ച കവിതകളും, ഗാനങ്ങളും അവതരിപ്പിക്കുവാന്‍ കൂടി തയ്യാറായി വരണം കേട്ടൊ കൂട്ടരെ… ഏവര്‍ക്കും സ്വാഗതം..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല