കൊച്ചി: നടി കാവ്യാ മാധവനും ഭര്‍ത്താവ് നിശാല്‍ ചന്ദ്രയും സംയുക്തമായി സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജി പരിഗണിക്കുന്നത് എറണാകുളം കുടുംബകോടതി അടുത്ത മാസം 25 ലേക്ക് മാറ്റി. ഇരുവരും ഹാജരാകാത്തതിനെ തുടര്‍ന്ന് ഇവരുടെ അഭിഭാഷകര്‍ പുതിയ തീയതി കോടതിയെ അറിയിക്കുകയായിരുന്നു.
ഒരുമിച്ചുള്ള ദാമ്പത്യ ജീവിതം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 22 നാണ് ഇരുവരും കോടതിയെ സമീപിച്ചത്.
അഞ്ചുമാസത്തില്‍ താഴെ മാത്രമാണ് കാവ്യയും നിശാലും ഒന്നിച്ചുകഴിഞ്ഞത്. 2009 ഫെബ്രുവരി അഞ്ചിനായിരുന്നു വിവാഹം. അതിനുശേഷം ഭര്‍ത്താവിനൊപ്പം കുവൈത്തിലേക്കുപോയ കാവ്യ 2009 ജൂണ്‍ 27ന് ഒറ്റയ്ക്കു നാട്ടിലേക്ക് മടങ്ങിയെത്തി. ഇതോടെയാണ് ഇവരുടെ വേര്‍പിരിയല്‍ വാര്‍ത്ത പുറത്തുവന്നത്.
ഭര്‍തൃവീട്ടില്‍ പീഢനമനുഭവിക്കേണ്ടി വന്നെന്നു ആരോപിച്ച് അധികം വൈകാതെ വിവാഹമോചന ആവശ്യവും കാവ്യ ഉയര്‍ത്തി. തുടര്‍ന്ന് സ്ത്രീ പീഢനവും ഗാര്‍ഹിക പീഢനവും ആരോപിച്ച് നിശാല്‍ ചന്ദ്രയ്ക്കും കുടുംബത്തിനുമെതിരേ പാലാരിവട്ടം പോലീസില്‍ പരാതിയും ഏറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജിയും കാവ്യ സമര്‍പ്പിക്കുകയായിരുന്നു.
ഇതെല്ലാം പിന്‍വലിക്കാമെന്ന ധാരണയിലാണ് കാവ്യയും നിശാലും സംയുക്ത ഹരജി സമര്‍പ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല