ലണ്ടന്‍: സാമ്പത്തികമായും തൊഴില്‍ പരമായും കടുത്ത സമ്മര്‍ദ്ദം നേരിടുന്ന ഇക്കാലത്ത് ജീവിതത്തെ സമചിത്തതയോടെ നോക്കിക്കാണാന്‍ നാലു നൂറ്റാണ്ടു മുന്‍പ് വിരചിതമായ കിംഗ് ജെയിംസ് ബൈബിള്‍ ഉപകരിക്കുമെന്ന് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ്.
പുതുവത്സര സന്ദേശത്തിലാണ് അവിശ്വാസികള്‍ക്കുപോലും ആശ്വാസം പകരാന്‍ കിംഗ് ജെയിംസ് ബൈബിളിനു കഴിയുമെന്ന് ഡോ. റൊവാന്‍ വില്യംസ് അഭിപ്രായപ്പെട്ടത്.
400 വര്‍ഷം മുന്‍പുള്ള ബൈബിളിന്റെ ഈ എഡിഷന്‍ കൈയില്‍ വച്ചു വായിക്കുന്ന വേളയില്‍ സ്വന്തം ജീവിതവുമായി തുലനം ചെയ്താല്‍ ഇന്നും വായനക്കാരനെ അതിശയിപ്പിക്കാനും അത്ഭുതപ്പെടുത്താനും ഞെട്ടിക്കാനും ഇതിനു കഴിയും. വിശാലമായൊരു സമൂഹത്തെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ കിംഗ് ജെയിംസ് ബൈബിള്‍ പ്രേരിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചര്‍ച്ച് ഒഫ് സ്‌കോട്‌ലാന്‍ഡിന്റെ കിംഗ് ജെയിംസ് നാലാമന്‍ പങ്കെടുത്ത ജനറല്‍ അസംബ്‌ളിയിലാണ് ബൈബിളിന്റെ ഈ പരിഭാഷ അവതരിപ്പിക്കപ്പെട്ടത്. ഹാംപ്ടണ്‍ കോര്‍ട്ട് കോണ്‍ഫറന്‍സില്‍ 1604ല്‍ പരിഭാഷ കമ്മിഷന്‍ ചെയ്യപ്പെട്ടു. 1611ല്‍ പരിഭാഷ പ്രസിദ്ധപ്പെടുത്തി. കിംഗ് ജെയിംസ് ബൈബിള്‍ എന്നറിയപ്പെടുന്ന ഈ പരിഭാഷ ഇംഗ്‌ളീഷ് സംസാരിക്കുന്ന ജനവിഭാഗത്തിന് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല