ജമൈക്ക: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 164 റണ്‍സിന്റെ ലീഡ്. വിന്‍ഡീസിന്‍െ ഒന്നാം ഇന്നിംഗ്‌സ് 173 റണ്‍സിലൊതുക്കിയ ഇന്ത്യ നിര്‍ണാകമായ 73 ലീഡ് നേടിയിരുന്നു. 3 വിക്കറ്റിന് 91 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം കളിയവസാനിപ്പിച്ച ഇന്ത്യക്കിപ്പോള്‍ ഏഴ് വിക്കറ്റും മൂന്ന് ദിവസവും ശേഷിക്കേ 164 റണ്‍സിന്റെ ലീഡുണ്ട്.
ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ ഓപ്പണര്‍ മുരളി വിജയ്‌യെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അഭിനവ് മുകുന്ദ് രാഹുല്‍ ദ്രാവിഡ് സംഖ്യം ഇന്ത്യയെ കരകയറ്റി. ഇരുവരും 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ആദ്യ ടെസ്റ്റ് കളിക്കുന്ന ഓപ്പണര്‍ മുകുന്ദ് 25 റണ്‍സ് നേടി പുറത്തായി. തുടര്‍ന്നെത്തിയ ലക്ഷ്മണ്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് കൂടാരം കയറി. എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന ദ്രാവിഡും കോഹ്‌ലിയും കൂടുതല്‍ വിക്കറ്റ് നഷ്ടത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചു. കളിനിര്‍ത്തുമ്പോള്‍ 45 റണ്‍സോടെ ദ്രാവിഡും 14 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.
നേരത്തെ ഒന്നിന് 34 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസ് 173 റണ്‍സിന് എല്ലാവരും പുറത്തായി. 64 റണ്‍സ് നേടിയ അഡ്രിയാന്‍ ബരാത്താണ് വിന്‍ഡീസിന്റെ ടോപ്പ് സ്‌കോറര്‍. കാള്‍ട്ടണ്‍ ബോ 27 റണ്‍സും ശിവനാരായണ്‍ ചന്ദര്‍പോള്‍ 23 റണ്‍സും നേടി . ഇന്ത്യയ്ക്ക് വേണ്ടി പ്രവീണ്‍ കുമാര്‍, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും അമിത് മിശ്ര, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല