മോളിവുഡില്‍ ഏറ്റവും പ്രതീക്ഷയുണര്‍ത്തിയ കിങ് Vs കമ്മീഷണര്‍ പ്രൊജക്ട് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ഷാജി കൈലാസ്-രഞ്ജി പണിക്കര്‍ ടീമിന്റെ മെഗാഹിറ്റായ ദി കിങില്‍ മമ്മൂട്ടി അവതരിപ്പിച്ച തേവള്ളിപറമ്പില്‍ ജോസഫ് അലക്‌സ് ഐഎഎസിനെയും സുരേഷ് ഗോപിയുടെ തീപ്പൊരി പൊലീസ് കമ്മീഷണര്‍ ഭരത്ചന്ദ്രന്‍ ഐപിഎസിനെയും ഒരുമിപ്പിച്ചുകൊണ്ടുള്ള പ്രൊജക്ടാണ് ഉപേക്ഷിച്ചിരിയ്ക്കുന്നത്.
‘പരസ്പരം കണ്ടാല്‍ കടിച്ചുകീറുന്ന സൗഹൃദം’ കമ്മീഷണറും കലക്ടറും അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങളെ കുറിച്ച് പ്രൊജക്ട് പ്രഖ്യാപിച്ചപ്പോള്‍ സംവിധായകന്‍ ഷാജി കൈലാസ് പറഞ്ഞതിങ്ങനെയായിരുന്നു. എന്നാല്‍ ചിത്രത്തിലെ നായകന്മാരായ മമ്മൂട്ടിയും സുരേഷ് ഗോപിയ്ക്കുമിടയിലെ പിണക്കം പ്രൊജക്ടിന് തടസ്സമാവുകയായിരുന്നു.
ഈ വര്‍ഷമാദ്യം സിനിമയുടെ ഷൂട്ടിങ് തുടങ്ങുമെന്ന് ഷാജി അറിയിച്ചിരുന്നെങ്കിലും ഇവര്‍ തമ്മിലുള്ള പിണക്കം കാരണം പ്രൊജക്ട് അനിശ്ചിതമായി വൈകുകയായിരുന്നു. കഴിഞ്ഞുപോയ മാസങ്ങളില്‍ മമ്മൂട്ടിയ്ക്കും സുരേഷ് ഗോപിയ്ക്കുമിടയില്‍ കടിച്ചുകീറുന്ന തരത്തിലുള്ളൊരു സൗഹൃദമെങ്കിലും ഉണ്ടാക്കിയെടുക്കാന്‍ ഷാജി കിണഞ്ഞുപരിശ്രമിച്ചെങ്കിലും അതെല്ലാം പാഴായി. തുടര്‍ന്നാണ് കിങ് കമ്മീഷണര്‍ ഉപേക്ഷിയ്ക്കുന്ന കാര്യം ഷാജി പ്രഖ്യാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല