കിഴക്കന്‍ യൂറോപ്പില്‍ നിന്നുമുള്ള കുടിയേറ്റത്തിന്റെ കുത്തൊഴുക്ക് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്ന നിരീക്ഷണത്തിനെതിരേ ചിന്തകര്‍ രംഗത്തെത്തി.
കഴിഞ്ഞദിവസം പുറത്തുവന്ന ഒരു റിപ്പോര്‍ട്ടാണ് ഈ വാദഗതിയെ തള്ളിയിരിക്കുന്നത്. പോളണ്ട്, മുന്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ എന്നിവയില്‍ നിന്നുള്ള കുടിയേറ്റം രാജ്യത്തിന് ഗുണകരമാണെന്നായിരുന്നു നേരത്തേയുള്ള വാദം. 2004ല്‍ യൂറോപ്യന്‍ യൂണിയന് വികസിപ്പിച്ചതിനുശേഷമാണ് കുടിയേറ്റത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കുടിയേറ്റം കൂടിയതോടെ ബ്രിട്ടനിലെ ജനസംഖ്യയില്‍ ഏഴുലക്ഷത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
എന്നാല്‍ ഇതേ കാലയളവില്‍ ബ്രിട്ടന്റെ മൊത്തം ഉല്‍പ്പാദനത്തില്‍ 0.38 ശതമാനം വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കണോമിക് ആന്റ് സോഷ്യല്‍ റിസര്‍ച്ച് ആണ് രേഖകള്‍ പുറത്തുവിട്ടത്. പുതിയ റിപ്പോര്‍ട്ട് ലേബറുകളുടെ ഓപ്പണ്‍ ഡോര്‍ കുടിയേറ്റനയത്തെ ഖണ്ഡിക്കുന്നതാണെന്നാണ്. പുതിയ റിപ്പോര്‍ട്ട് കുടിയേറ്റത്തെക്കുറിച്ച് കാലങ്ങളായി വെച്ചുപുലര്‍ത്തിയിരുന്ന വാദങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് മൈഗ്രേഷന്വാച്ചിലെ ആന്‍ഡ്രൂ ഗ്രീന്‍ പറഞ്ഞു.
കിഴക്കന്‍ യൂറോപ്യന്‍ യൂണിയന് രാഷ്ട്രങ്ങളിലെ കുടിയേറ്റക്കാര്‍ ഇവിടത്തെ സമ്പദ് വ്യവസ്ഥയ്ക്ക് നല്കുന്ന സഹായം വളരെ ചെറുതാണ്. ബ്രിട്ടനിലെ ജനസംഖ്യ സമ്പദ് വ്യവസ്ഥയ്ക്ക് നല്കുന്നതിനേക്കാള് കുറവാണ് ഇക്കൂട്ടര്‍ നല്‍കുന്നതെന്ന് ഗ്രീന്‍ ആരോപിച്ചു. ലേബറിന്റെ കുടിയേറ്റനയങ്ങളുടെ ശവമഞ്ചത്തിലെ അവസാന ആണിയാണ് പുതിയ റിപ്പോര്‍ട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല