കാരക്കാസ്: ക്യൂബയില്‍ കീമോതെറാപ്പിക്ക് വിധേയനായ വെനിസ്വേലിയന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് നാട്ടിലേക്ക് മടങ്ങിയെത്തി. ക്യാന്‍സര്‍ ബാധിതനായ ഷാവേസ് നേരത്തെ ക്യൂബയില്‍ ഓപ്പറേഷന് വിധേയനായിരുന്നു. ഇതിനുശേഷം വെനസ്വലയിലേക്ക് മടങ്ങിയെത്തിയ ഷാവേസ് തുടര്‍ചികിത്സയ്ക്കായി ക്യൂബയിലേക്ക് മടങ്ങുകയായിരുന്നു.
ക്യൂബയിലേക്ക് പോയതിലും സന്തോഷവാനായിട്ടാണ് താന്‍ മടങ്ങിയെത്തിയതെന്ന് ഷാവേസ് വിമാനത്താവളത്തില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മെയ്ക്കീഷ്യ വിമാനത്താവളത്തിലാണ് ഷാവോസ് വിമാനമിറങ്ങിയതഹ്. തന്റെ ശരീരത്തില്‍ മാരകമായ അണുക്കള്‍ ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് ഷാവോസ് വ്യക്തമാക്കി. ഇക്കാര്യം ഉറപ്പിക്കാന്‍ വേണ്ടിയും മുന്‍കരുതലെന്ന നിലയിലുമാണ് താന്‍ കീമോതെറാപ്പിക്ക് വിധേയനായതെന്നും ഷാവേസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല