താമരശ്ശേരി രൂപതയുടെ മെത്രാന്മാര് റെമിജിയൂസ് ഇഞ്ചനാനിയിലിന്റെ സന്ദര്‍ശനത്താലും വചനത്താലും കുംബ്രിയായിലെ കൈസ്തവ കൂട്ടായ്മ അനുഗ്രഹീതമായി. പീഡാനുഭവചിന്തകളുടെയും പ്രാര്‍ത്ഥനകളുടെയും മദ്ധ്യേ കുരിശിന്റെ വഴിയിലെ ഗീതങ്ങളും പ്രാര്‍ത്ഥനകളും ആത്മീയമായതയുടെയും ജീവിത നവീകരണത്തിന്റെയും അലയോലകള് ഉണങ്ങി. അദ്ദേഹത്തോടൊപ്പം സീനായ് ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ബെന്നി വെട്ടിക്കാനാകുടിയും സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.മാത്യു ചൂരപൊയ്കയിലും സഹകാര്‍മ്മികരായിരുന്നു. കുംബ്രയായിലെ ആത്മീയ സമരത്തില്‍ കുരിശും കുരിശിന്റെ വഴിയും ആശ്വാസവും ശാന്തിയുംആകട്ടെയെന്ന് മെത്രാന് പറഞ്ഞു. കുംബ്രയയുടെയും ലാന്ങ്കാസ്റ്റര് രൂപതയുടെയും വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്ന്നവര് ആത്മീയ ശക്തിയാലും ഇടയ സന്ദര്‍ശനത്താലും അനുഗ്രഹീതരായി. വചന ശുശ്രൂഷകള്‍ക്ക് സി.സ്റ്റാനി എം.എസ്.എം.ഐ., സി. മരിയ റോസ് എം.എസ്.എം.ഐ., എന്നിവരും പ്രെസ്റ്റണ് സെന്റ് അല്‍ഫോണ്‍സാ മ്യൂസിക് ട്രൂപ്പിലെ സാംസണ്, ബിജു, ദീനാ മേനോന്, റീനാ ബെന്നി, മരിയ ബെന്നി എന്നിവരും പങ്കാളികളായി. പള്ളി വികാരി ഫാ.പോള്‍ എബ്രി, ജോസ് മേരി മംഗലം, ലോലപ്പന് കളിയിക്കല്‍, സജി, ഫിബി പുന്നന്‍, മേരി രംജിത മുതലാവയര്‍ ക്വാദ് ദീ ജേസിമോയുടെ പിന്‍ബലം നല്കിയ ഉണര്ത്തുപാട്ടുകാരായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല