മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഈയാഴ്‌ച ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ നാലാം സീസണിലേക്കുളളതാരലേലം നടക്കാനിരിക്കെയാണ് കുംബ്ലെയുടെ വിരമിക്കല്‍ പ്രഖ്യാപനം. ടെസ്റ്റ്-ഏകദിന ക്രിക്കറ്റില്‍ നിന്ന് നേരത്തേ വിരമിച്ച കുംബ്ലെ ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ നായകനായിരുന്നു.
വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ ബാംഗ്ലൂരിലാണ് താരലേലം നടക്കുക. ലേലത്തിനായി ബിസിസിഐ പുറത്തിറക്കിയ 350 താരങ്ങളുടെ പട്ടികയില്‍ കുംബ്ലെ ഉണ്ടായിരുന്നു. റോയല്‍ചലഞ്ചേഴ്സ് പഴയ ടീമിലുണ്ടായിരുന്ന വിരാട് കോലിയെ മാത്രമേ നിലനിറുത്തിയിട്ടുളളൂ. ലേലത്തില്‍ മറ്റൊരു ടീമിനുവേണ്ടി കളിക്കേണ്ടിവരും എന്നതിനാലാണ് കുംബ്ലെയുടെ പെട്ടെന്നുളളവിരമിക്കലിന് കാരണമെന്നാണ് സൂചന.
“ഇന്ത്യക്കല്ലാതെ കരിയറില്‍ ഞാനിതുവരെ ബാംഗ്ലൂര്‍, കര്‍ടാണക ടീമുകള്‍ക്ക് വേണ്ടിയേ കളിച്ചിട്ടുളളൂ. മറ്റൊരു ടീമിനുവേണ്ടി കളിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കാനാവുന്നില്ല. മാത്രമല്ല, ഞാനിപ്പോള്‍ ബിസിസിഐയുടെ പെന്‍ഷന്‍ പറ്റുന്ന താരവുമാണ്” കുംബ്ലെ പറഞ്ഞു.
കുംബ്ലെ കഴിഞ്ഞമാസം കര്‍ണാടക ക്രികറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല