ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടരവര്‍ഷത്തോളമായി തുടരുന്ന ഒന്നാം റാങ്ക് ഇന്ത്യക്ക് നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സ് തോല്‍വിയും. മറിച്ചെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അത് ക്രിക്കറ്റിന്റെ റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം പിടിക്കുമെന്ന കാര്യത്തിലും സംശയം വേണ്ട.
ഇന്ത്യന്‍ ബൗളര്‍മാരെ തച്ച് തകര്‍ത്ത് ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക് നേടിയ 294 റണ്‍സിന്റെ പിന്‍ബലത്തില്‍ ഏഴ് വിക്കറ്റിന് 710റണ്‍സെടുത്ത് ഇംഗ്ലണ്ട ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോല്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലാണ്.
തൂടര്‍ച്ചയായ രണ്ടാം തവണയും നേരിട്ട ആദ്യ പന്തില്‍തന്നെ സേവാഗ് പുറത്തായി. രാഹുല്‍ ദ്രാവിഡും (18) ഗൗതം ഗംഭീറുമാണ് (14) ക്രീസില്‍. രണ്ടു ദിവസവും ഒന്‍പത് വിക്കറ്റും ശേഷിക്കെ ഇന്നിങ്സ് തോല്‍വിയൊഴിവാക്കാന്‍ ഇന്ത്യക്കിനിയും 451 റണ്‍സ് കൂടിവേണം.
തന്റെ കരിയറിലെ ഏറ്റവും മികച്ച സ്കോര്‍ കണ്ടെത്തിയ കുക്കിനു പക്ഷെ കന്നി ട്രിപ്പിള്‍ സെഞ്ചുറി നേടാന്‍ കഴിഞ്ഞില്ല. ട്രിപ്പിള്‍ സെഞ്ചുറിക്ക് ആറ് റണ്‍സകലെ വച്ച് കുക്ക് പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിച്ചു.13 മണിക്കൂറിലേറെ ക്രീസില്‍നിന്ന് 545 പന്തുകള്‍ നേരിട്ടാണ് കുക്ക് 294 റണ്‍സ് എടുത്തത്.
33 മനോഹരമായ ബൗണ്ടറികളും ആ ഇന്നിംഗ്സിന് നിറം ചാര്‍ത്തി. 290നു മേല്‍ റണ്‍സ് സ്കോര്‍ ചെയ്ത് ട്രിപ്പിള്‍ സെഞ്ച്വറി തികയ്ക്കാനാവാതെ പുറത്താകുന്ന അഞ്ചാമത്തെ താരമാണ് കുക്ക്. സര്‍വന്‍, വിവ് റിച്ചാര്‍ഡ്സ്, സെവാഗ്, മാര്ട്ടിന് ക്രോ എന്നിവരാണ് നേരത്തെ 290കളില്‍ പുറത്തായത്
കുക്കിനെകൂടാതെ സെഞ്ചുറിയോടെ മദ്ധ്യനിര ബാറ്റ്സ്മാന് ഇയാന്‍ മോര്‍ഗനും(104) ഇംഗ്ലണ്ട് നിരയില്‍ തിളങ്ങി. ഇരുവരും കൂടി നാലാം വിക്കറ്റില്‍ ഇംഗ്ലണ്ട് ഇന്നിംഗ്സിനേട് കൂട്ടിചേര്‍ത്തത് 222 റണ്‍സാണ്. കുക്കിനെയും മോര്‍ഗനെയും കൂടാതെ ബൊപ്പാര(7), മാറ്റ് പ്രയര്‍(5), എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് മൂന്നാം ദിവസം നഷ്ടമായത്. ബ്രസ്നന് 53 റണ്‍സുമായി പുറത്താകാതെ നിന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല