ലണ്ടന്‍: ജിപിമാരുടേയും രക്ഷിതാക്കളുടേയും അമിത ആത്മവിശ്വാസം കാരണം ബ്രിട്ടനിലെ നാല് ഒന്ന് കുഞ്ഞുങ്ങള്‍ക്കും അമിതമായി പാരാസെറ്റമോള്‍ നല്‍കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. കുട്ടികള്‍ക്ക് വേദനാ സംഹാരികള്‍ അമിതമായി നല്‍കുന്നത് ചുരുക്കം ചില ഘട്ടങ്ങളില്‍ കരള്‍ നശിക്കാന്‍ കാരണമാകാറുണ്ടെന്ന് വിദ്ഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
മിക്ക രക്ഷിതാക്കളും കുട്ടികള്‍ക്ക് അസുഖമുണ്ടായാല്‍ ഡോക്ടറെ കാണുന്നതിന് മുമ്പ് പാരാസെറ്റമോള്‍ അടങ്ങിയിട്ടുള്ള കാല്‍പോള്‍ പോലുള്ള മരുന്നുകള്‍ നല്‍കാറുണ്ടെന്ന് പഠനത്തില്‍ വ്യക്തമായി. 22% കുട്ടികള്‍ക്കും ഒരുമാസത്തിനും മൂന്നുമാസത്തിനും ഇടയില്‍ പ്രായമുള്ളപ്പോള്‍ തന്നെ പാരസെറ്റമോള്‍ അമിതമായി നല്‍കുന്നു. 5% കുട്ടികള്‍ക്ക് വേദനാസംഹാരികള്‍ അധികം നല്‍കാനുള്ള സാധ്യതയും കാണുന്നുണ്ട്.
മൂന്നുമാസത്തിനും 12 മാസത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ദിവസം 240മില്ലീ ഗ്രാമില്‍ അധികം പാരസെറ്റമോള്‍ നല്‍കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. അതായത് രണ്ട് ടീസ്പൂണ്‍ കാല്‍പോളിന് തുല്യം. എന്നാല്‍ മിക്ക രക്ഷിതാക്കളും ഡോക്ടര്‍ നിര്‍ദേശിച്ച വേദനാസംഹാരിക്കുപുറമേ ഇടയ്ക്കിടെ കാല്‍പോളും നല്‍കാറുണ്ട്. ഇത് പാരാസെറ്റമോള്‍ അമിതമായി ശരീരത്തില്‍ പ്രവേശിക്കുന്നതിന് കാരണമാകുന്നു.
2006ല്‍ സ്‌കോട്ട്‌ലാന്റില്‍ 35,839 കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കിയ പ്രിസ്ക്രിപ്ഷന്‍ വിശദമായി പരിശോധിച്ചാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഈ പഠനറിപ്പോര്‍ട്ട് ക്ലിനിക്കല്‍ ഫാര്‍മകോളജി ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ഇതില്‍ 57% പ്രിസ്ക്രിപ്ഷന്‍ തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒന്നുകില്‍ ആവശ്യത്തില്‍ കൂടുതല്‍ നിര്‍ദേശിച്ചതോ അല്ലെങ്കില്‍ അളവ് കുറഞ്ഞതോ ആണ് ഈ പ്രിസ്ക്രിപ്ഷന്‍. 27% പ്രിസ്ക്രിപ്ഷന്‍ വളരെ കൂടിയ ഡോസാണ് നിര്‍ദേശിച്ചിട്ടുള്ളത്. അതിനാല്‍ ഒന്നുമുതല്‍ മൂന്നുമാസം വരെ പ്രായമുള്ളവരില്‍ പാരസെറ്റമോള്‍ അമിത അളവിലെത്താനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇതിനു വിരുദ്ധമെന്നു പറയട്ടെ, 6മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് ആവശ്യത്തിന് പാരസെറ്റമോള്‍ നിര്‍ദേശിച്ചിട്ടുമില്ല. 15% പ്രിസ്ക്രിപ്ഷന്‍ മരുന്ന് എപ്പോഴൊക്കെയാണ് കഴിക്കേണ്ടതെന്ന് പരാമര്‍ശിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല