റഷ്യന്‍ നഗരമായ ഖബറോവിസ്‌കില്‍ 7.2 കിലോ ഭാരമുള്ള ആണ്‍കുഞ്ഞ് പിറന്നു. കഴിഞ്ഞയാഴ്ചയാണ് 33കാരിയായ യുവതി കുഞ്ഞു ഭീമന് ജന്മം നല്‍കിയത്.
ഇത്രയധികം ഭാരമുള്ള ശിശുക്കള്‍ വളരെ അപൂര്‍വമായാണ് പിറക്കാറുള്ളത്. 1500ല്‍ ഒന്നെന്നാണ് ഇത്തരം കുഞ്ഞുങ്ങളുടെ ജനനസാധ്യത.
നവജാതശിശുവിന്റെ ഭാരം സാധാരണയില്‍ കവിഞ്ഞതാണെങ്കിലും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മൂന്നു മുതല്‍ മൂന്നരക്കിലോ വരെയാണ് ആരോഗ്യമുളള നവജാതശിശുവിന്റെ പരമാവധി ഭാരം. അഞ്ചു കിലോവരെ ഭാരമുള്ള കുഞ്ഞുങ്ങളെ ബിഗ് ഇനത്തിലും അഞ്ചു കിലോയില്‍ കൂടുതലുള്ള നവജാതശിശുക്കളെ ജയന്റ് വിഭാഗത്തിലുമാണ് വൈദ്യശാസ്ത്രം ഉള്‍പ്പെടുത്തിയിട്ടുള്ളത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല