ലാപ്‌ടോപ്പ് ഇന്നത്തെ കാലത്ത് മിക്കവര്‍ക്കും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരുപകരണമാണ്. ജോലിസ്ഥലത്തുള്ള ഉപയോഗത്തിന് പുറമേ വീട്ടിലും യാത്രക്കിടയില്‍പ്പോലും ലാപ്‌ടോപ്പ് ഒഴിച്ചുകൂടെന്ന് കരുതുന്നവരാണ് പലരും. ഇത്തരത്തില്‍ ചിന്തിക്കുന്നവരില്‍ കൂടുതലും പുരുഷന്മാരാണ്.
എന്നാല്‍ ലാപ്‌ടോപ്പ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്നതാണ് മറ്റൊരു കാര്യം. ഏറെ സൗകര്യങ്ങള്‍ തരുന്ന ഒരു ഉപകരണം എന്നതുപോലെതന്നെ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല.
ശരീരത്തിലെ മസിലുകള്‍ക്ക് വേദനയുണ്ടാകുന്നകാര്യം ഒരുപക്ഷേ ലാപ്‌ടോപ്പ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ശീലമുള്ളതായിരിക്കും. പക്ഷേ നമ്മള്‍ പെട്ടെന്ന് തിരിച്ചറിയാത്ത പ്രശ്‌നങ്ങള്‍ക്കും ഈ ഉപകരണം കാരണമാകുന്നുണ്ട്. പുതിയ പഠനങ്ങള്‍ പറയുന്നത് പുരുഷന്റെ പ്രത്യുല്‍പാദനശേഷി നശിപ്പിക്കാന്‍ ല്പാടോപ് ഉപയോഗം കാരണമാകുമെന്നാണ്.
മടിയില്‍വച്ച് ഉപയോഗിക്കാവുന്നതാണ് ലാപ്‌ടോപ് കമ്പ്യൂട്ടര്‍, ഈ സൗകര്യം അതിന്റെ പേരില്‍ത്തന്നെ വ്യക്തവുമാണ്.
എന്നാല്‍ ഈ രീതിയിലുള്ള ഉപയോഗമാണ് പുരുഷന്മാരില്‍ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ലാപ്‌ടോപ് മടിയില്‍ വയ്ക്കുമ്പോള്‍ ആ ഭാഗം ചൂടാകുന്നു. ഈ ചൂട് പുരുഷന്റെ ജനനേന്ദ്രിയത്തെയും ബാധിക്കുന്നു. ചൂട് കൂടുന്നത് ബീജോല്‍പാദനം കുറയാന്‍കാരണമാകുന്നു. ഇങ്ങനെ വന്ധ്യത വരെയുണ്ടാകാനിടയുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് .
മടിയില്‍ എന്തെങ്കിലും തരത്തിലുള്ള പാഡോ മറ്റോ വച്ചശേഷമാണ് ലാപ്‌ടോപ്പ് ഉപയോഗിക്കുന്നതെങ്കിലും ഈ ഭീഷണിയില്‍ നിന്നും പുരുഷന്മാര്‍ മുക്തരല്ലെന്നതാണ് വാസ്തവം. ഇത്തരത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍ പത്തുമിനിറ്റിനുള്ളില്‍ ശരീരം ചൂടാകും.
വൃഷ്ണങ്ങള്‍ക്ക് 1.8ഡിഗ്രിയില്‍ കൂടുതല്‍ ചൂടേറ്റാല്‍. ബീജത്തിന് തകരാറുണ്ടാകുംമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മണിക്കൂറുകളോളം മടിയില്‍വച്ച് ലാപ്‌ടോപ് കമ്പ്യൂട്ടര്‍ ഉപയോഗിച്ചാല്‍ വൃഷണങ്ങള്‍ നാലുഡിഗ്രിവരെ ചൂടാകുമെന്നാണ് പഠനറിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ കല്യാണം കഴിച്ച് കുഞ്ഞുങ്ങളുമായി ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ലാപ്‌ടോപ് ഉപയോഗം ചുരുക്കുകയെന്നുതന്നെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല