16 ലിറ്റര്‍ മദ്യം ഒരു ദിവസം ശരാശരി അകത്താക്കുന്ന സ്ത്രീയെ വെല്ലു വിളിക്കാനുള്ള ധൈര്യം കുടിയന്മാരായ നമ്മള്‍ മലയാളികള്‍ക്ക് ആര്‍ക്കെങ്കിലും ഉണ്ടാകുമോ എന്ന് സംശയമാണ്. 31 കാരിയും 2 വയസ്സുകാരിയായ കുഞ്ഞിന്റെ മാതാവുമായ ഡോണ്‍ മാര്‍ദ്സന്‍ ഒരു ദിവസം കുടിച്ചു തീര്‍ക്കുന്നത് 28 പിന്റസ് മദ്യമാണ് , അതും വില കുറഞ്ഞ ലാഗര്‍ ആണ് കുടിക്കുന്നതത്രേ! വിദഗ്ധര്‍ പറയുന്നത് ഇവര്‍ ഇങ്ങനെ ഈ ജീവിതം ഇനിയും തുടരുകയാണെങ്കില്‍ വൈകാതെ തന്നെ മരണത്തിന്റെ പിടിയിലാകുമെന്നാണ്.
അതേസമയം മരണത്തിന്റെ അല്ലെങ്കിലും പോലീസിന്റെ പിടിയിലായിട്ടുണ്ടിപ്പോള്‍ ഇവര്‍, ഷോപ്പില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ചതിനാണ് ഈ ജോലിയില്ലാത്ത സ്ത്രീയെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്. ഇതേതുടര്‍ന്നാണ് ഇവരുടെ ‘മദ്യപാന മഹത്വം’ ലോകം അറിഞ്ഞത്. ഡോണ്‍ മാര്‍ദ്സനിന്റെ വക്കീല്‍ കോടതിയില്‍ പറഞ്ഞത് ഇവര്‍ മദ്യപാനത്തോട് അമിതമായ ആസക്തിയുള്ള സ്ത്രീയാണെന്നാണ്. പത്ത് പാക്കറ്റ് ബേക്കണ്‍ കോ ഓപറെറ്റീവ് സ്റ്റോറില്‍ നിന്നും മോഷ്ടിച്ച് 1 പൌണ്ടിന് വിറ്റു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
ഇവരുടെ ഈ മുഴുകുടി കാരണം ഇവരുടെ കുഞ്ഞിനെ ഇപ്പോള്‍ സംരക്ഷണ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്. അതേസമയം ഇവര്‍ ഒറ്റയടിക്ക് കുടി നിര്‍ത്തിയാല്‍ അതവരുടെ ആരോഗ്യത്തെ സാരമായ് ബാധിക്കുമെന്നും ഉറപ്പാണ്. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ മദ്യപിക്കുന്ന ഈ സ്ത്രീയുടെ കാര്യം എന്തായാലും കഷ്ടമാണെന്ന് ഉറപ്പാണ്, ചെകുത്താനും കടലിനും നടുക്കായ അവസ്ഥയിലാണ് ഇപ്പോള്‍ ഡോണ്‍ മാര്‍ദ്സന്‍ .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല