രാജ്യത്തെത്തുന്ന കുടിയേറ്റക്കാരെ നിയന്ത്രിക്കണമെന്നത് ആഗ്രഹം മാത്രമാണെന്നും ഇത് സര്‍ക്കാര്‍ നയമല്ലെന്നും പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. രാജ്യത്തെ കുടിയേറ്റ നിരക്ക് 1980 കളിലെ നിലയിലേക്ക് എത്തിക്കാനാണ് നീക്കം നടക്കുന്നത്. കുടിയേറ്റം നിയന്ത്രിക്കാനായി കൂട്ടുകക്ഷി സര്‍ക്കാര്‍ നിരവധി നയങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഫലപ്രാപ്തിയിലെത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് കാമറൂണ്‍ പറഞ്ഞു.
അടുത്തവര്‍ഷത്തോടെ ഇത്തരം നയങ്ങള്‍ പ്രതിഫലിച്ചു തുടങ്ങുമെന്നും കാമറൂണ്‍ വ്യക്തമാക്കി. എന്നാല്‍ കുടിയേറ്റ നിരക്ക് ഒരു പ്രത്യേക നിരക്കിലേക്ക് കുറയ്ക്കണമെന്നത് സര്‍ക്കാര്‍ നയമല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഉപപ്രധാനമന്ത്രി നിക് ക്ലെഗ്ഗും ബിസിനസ് സെക്രട്ടറി വിന്‍സ് കേബിളും കാമറൂണിന്റെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല. ഇത്തരം പ്രസ്താവനകളില്‍ നിന്നും അവര്‍ ഒഴിഞ്ഞുനില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
കുടിയേറ്റം എത്രത്തോളം കുറയ്ക്കാമെന്നതിനെക്കുറിച്ച് വ്യക്തമായ പദ്ധതികളൊന്നും തയ്യാറായിട്ടില്ലെന്ന് ക്ലെഗ്ഗ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും കാമറൂണിന്റെ കുടിയേറ്റ നിയന്ത്രണ പ്രഖ്യാപനം ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. കുടിയേറ്റ നിരക്ക് എത്രശതമാനം കുറയ്ക്കുമെന്ന കാര്യം കാമറൂണ്‍ വ്യക്തമാക്കണമെന്നാണ് ബി.ബി.സി റേഡിയോ 4ല്‍ ആവശ്യമുയര്‍ന്നത്. വെറുതേ അഭിപ്രായപ്രകടനം നടത്തുകയാണോ അതോ സര്‍ക്കാറിന്റെ നയമാണോ എന്ന കാര്യവും വ്യക്തമാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല