ലണ്ടന്‍: ലേബര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 1997കളില്‍ യു.കെയിലെ ജനസംഖ്യ 58 മില്യണായിരുന്നു. എന്നാല്‍ 14നു വര്‍ഷത്തെ അനിയന്ത്രിത കുടിയേറ്റം ജനസംഖ്യ 61.8മില്യണായി വര്‍ധിക്കാനിടയാക്കി.
കുടിയേറ്റം ഓരോ വര്‍ഷവും 200,000ത്തിലധികം ആളുകളെ ജനസംഖ്യയില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതായത് ഓരോ അഞ്ച് വര്‍ഷത്തിലും ഒരു ലക്ഷം കുടിയേറ്റക്കാര്‍ യു.കെയിലെത്തുന്നുണ്ട്.
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നാണ് ഇംഗ്ലണ്ട്. അതേസമയം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള രാജ്യം കൂടിയായി ഇത് മാറിയിരിക്കുകയാണ്. സ്ക്വയര്‍ മൈലിന് 1,000 ആണ് ഇവിടുത്തെ ജനസാന്ദ്രത. ജനസാന്ദ്രതയുടെ കാര്യത്തില്‍ ഇന്ത്യ, ചൈന, ജപ്പാന് എന്നീ രാജ്യങ്ങളുടെ മുമ്പിലാണ് ഇംഗ്ലണ്ട്.
യു.കെയിലെ ജനസംഖ്യ 2031ല്‍ 70മില്യണിലെത്തുമെന്ന് നാഷണല്‍ സ്റ്റാറ്റിറ്റിക്സ് 2008ല്‍ പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. 2081ഓടെ ഇത് 85മില്യണിലെത്തുമെന്നും അവര്‍ പ്രവചിച്ചിരുന്നു. കുടിയേറ്റവും കുടിയേറ്റക്കാരുടെ സന്തതികളുമാണ് ഈ വര്ധനവിനിടയാക്കുന്ന പ്രധാന കാരണം. കുടിയേറ്റമില്ലെങ്കില്‍ 2031ലെ ജനസംഖ്യ 60മില്യണായി കുറയും.
പ്രകൃതി വിഭവങ്ങളുടേയും, പൊതുസേവനത്തിന്റെയും മറ്റും വിതരണത്തെ ജനസംഖ്യാ വര്‍ധനവ് വന്‍തോതില്‍ സ്വാധീനിക്കും. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളിലുണ്ടായ വന്‍ കുടിയേറ്റമുണ്ടാക്കിയ മാറ്റങ്ങള്‍ ബ്രിട്ടീഷ് ജനതയ്ക്ക് അസഹ്യമാവുകയാണ്. വംശീയാധിക്ഷേപം, പരദേശീസ്പര്ദ്ധ എന്നി വന്‍തോതില്‍ വ്യാപിക്കുന്നതിനും ഇത് ഇടയാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല