കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി പുതിയ സെന്റര്‍ തുറന്നു. ലിങ്കോണ്ഷെയറിലാണ് പുതിയ ഇമിഗ്രേഷന്‍ റിമൂവല്‍ സെന്റര്‍ തുറന്നത്
. കുടിയേറ്റമന്ത്രി ഡാമിയന്‍ ഗ്രീന്‍ ആണ് സെന്റര്‍ തുറന്നത്. മുന്‍പ് വനിതാതടവറയായിരുന്ന മോര്‍ട്ടന്‍ ഹാളാണ് ഇനി പുതിയ സെന്ററായി ഉപയോഗിക്കുക. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍, കുറ്റകൃത്യങ്ങള്‍ നടത്തിയവര്‍, അഭയം തേടിയെത്തിയവര്‍ എന്നിവരെക്കുറിച്ചുള്ള കണക്കുകള്‍ ഇനി ഇവിടെയാകും സൂക്ഷിക്കുക.
ഇത്തരം ആളുകളെ രാജ്യത്തിന് പുറത്താക്കുന്നതിന് മുമ്പ് ഇവിടെ താമസിപ്പിക്കാനാണ് നീക്കം. സെപ്റ്റംബറോടെ കേന്ദ്രം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും. 392 ആളുകളെ ഇവിടെ ഉള്‍ക്കൊള്ളിക്കാനും. ഇതോടെ യു.കെയിലെ ബോര്‍ഡര്‍ ഏജന്‍സിയുടെ തടവുകാരെ സൂക്ഷിക്കാനുള്ള കപ്പാസിറ്റി 3400ആയി ഉയരും. കുടിയേറ്റ നിയമം പരിഷ്ക്കരിച്ച് തെറ്റുകുറ്റങ്ങള്‍ കുറഞ്ഞ രീതിയിലേക്ക് സംവിധാനത്തെ മാറ്റുന്നതിന്റെ തുടക്കമാണിതെന്ന് ഗ്രീന്‍ പറഞ്ഞു. കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്ന ആളുകളെ കണ്ടെത്താനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ഗ്രീന്‍ പറഞ്ഞു.
നിയമവിരുദ്ധമായി എത്തുന്നവര്‍ക്ക് താമസിക്കാനുള്ള സ്ഥലമാണ് ബ്രിട്ടനെന്ന ധാരണ ഇതോടെ അവസാനിക്കുമെന്ന് ഗ്രീന്‍ വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം കേന്ദ്രത്തില്‍ നിന്ന് ഏതാണ്ട് 16,500 ആളുകളെ രാജ്യത്തിന് വെളിയിലെത്തിച്ചിട്ടുണ്ട്. യു.കെയിലെ പതിനൊന്നാമത്തെ ഇമിഗ്രേഷന്‍ റിമൂവല്‍ കേന്ദ്രമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല