യു.കെയിലെ സ്ഥിര താമസമാക്കുന്ന വിദേശികളുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷം 22 ശതമാനത്തോളം വര്‍ധനയുണ്ടായി . 2010 -ല്‍ 237,890 പേര്‍ ഇവിടെ സ്ഥിരമായി താമസിക്കാനുള്ള അനുമതിയ നേടിയതായാണ് പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് 2009ലെ 194,780 പേര്‍ എന്നതില്‍ നിന്നും 22% വര്‍ധനവാണുണ്ടായിട്ടുള്ളത്.അതേ സമയം പുറത്താക്കുന്നതോ രാജ്യം വിട്ടുപോകുന്നതോ ആയ വിദേശകുടിയേറ്റക്കാരുടെ എണ്ണം 2009ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ 15% കുറയുകയാണ് ചെയ്തിരിക്കുന്നത്.
ഓഫീസ് ഓഫ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ കണക്കുപ്രകാരം 2010 ജൂണ്‍ വരെ നെറ്റ് മൈഗ്രേഷന്‍ (രാജ്യത്ത് എത്തുന്നവരുടെ എണ്ണം-രാജ്യം വിട്ടുപോകുന്നവര്‍) വീണ്ടും വര്‍ധിച്ച് 226,000 ത്തിലെത്തിയിട്ടുണ്ട്.
രാജ്യം വിട്ടുപോകുന്ന വിദേശികളുടെ എണ്ണം കുറയുന്നതാണ് ഇതിന് കാരണമെന്നാണ് പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പറയുന്നത്.
അതേ സമയം കഴിഞ്ഞ ലേബര്‍ ഗവര്‍ണ്‍മെന്റിന്റെ കാലത്ത് മൂന്ന് മില്ല്യന്‍ കുടിയേറ്റക്കാര്‍ ബ്രിട്ടനിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ലേബേര്‍ ചെയ്ത ഏറ്റവും വലിയ ചതി എന്നാണ് അവരുടെ എമിഗ്രേഷന്‍ നയത്തെ മൈഗ്രേഷന്‍ വാച്ച് ചെയര്‍മാന്‍ ആന്‍ഡ്ര്യൂ ഗ്രീന്‍ വിശേഷിപ്പിച്ചത്.
അനിയന്ത്രിതമായ ഈ കുടിയേറ്റം പൊതു സേവന മേഖലയില്‍ വര്‍ഷങ്ങളായി സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് കുടിയേറ്റക്കാരുടെ എണ്ണം പതിനായിരമാക്കാനുള്ള പരിഷ്‌കാരങ്ങള്‍ തങ്ങള്‍ നടത്തുന്നതെന്ന് എമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍ പറഞ്ഞു.എക്‌ണോമിക് വിസ നിയന്ത്രിക്കല്‍, വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറക്കാനുള്ള നടപടികള്‍, വിവാഹ, ഫാമിലി വിസ നിയന്ത്രിക്കല്‍ തുടങ്ങിയ നടപടികള്‍ ഈ നീക്കത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല