യു.കെയിലേക്ക് കുടിയേറിപ്പാര്‍ക്കുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ സ്‌കീം അവസാനിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. രജിസ്‌ട്രേഷന്‍ പദ്ധതിയില്‍ മാറ്റം വരുന്നതോടെ മുന്‍ സോവിയറ്റ്‌ബ്ലോക്കില്‍ നിന്നും വരുന്ന കുടിയേറ്റക്കാര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
രജിസ്‌ട്രേഷന്‍ പദ്ധതിയില്‍ മാറ്റം വരുന്നതോടെ യു.കെയിലെത്തുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാതെതന്നെ ജോലിതേടാന്‍ സാധിക്കും. എട്ടു യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ (ഇ.യു) നില്‍ ചേര്‍ന്നതോടെ 2004ലാണ് രജിസട്രേഷന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
മേയ് മാസത്തോടെ രജിസ്‌ട്രേഷന്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് പ്രാബല്യത്തില്‍ വരും. ഇതോടെ തൊഴിലില്ലാ വേതനം, നികുതിയിളവ് എന്നിവയുടെ ഗുണഫലങ്ങള്‍ കുടിയേറ്റക്കാര്‍ക്ക് കൂടി അനുഭവിക്കാനാകും.
ചെക്ക് റിപ്പബ്ലിക്, പോളണ്ട്, ഹങ്കറി, സ്ലൊവാക്യ, സ്ലൊവേനിയ,എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കായിരിക്കും ഇതിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാനാകുക. ഈ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാതെ തന്നെ ബ്രിട്ടനില്‍ ഒരുമാസമോ അതിലധികമോ ജോലിചെയ്യാനാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല