ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ എത്രയാളുകള്‍ ബ്രിട്ടനില്‍ നിന്നും സഹായധനം കൈപ്പറ്റുന്നുണ്ടെന്ന് വ്യക്തമല്ലെന്ന് തൊഴില്‍ മന്ത്രി ക്രിസ് ഗെയിലിംങ്ങിന്റെ കുറ്റസമ്മതം.
കിഴക്കന്‍ യൂറോപ്പില്‍ നിന്നും യൂറോപ്യന്‍ യൂണിയന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും എത്രയാളുകള്‍ ബ്രിട്ടനിലെ സഹായധനം കൈപ്പറ്റുന്നുണ്ടെന്നത് അറിയില്ല എന്ന വൈറ്റ് ഹാല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെ മറുപടി തന്നെ ഞെട്ടിക്കുന്നെന്നതാണെന്ന് ഗെയിലിംങ് പറഞ്ഞു.
കുടിയേറ്റക്കാരുടെ സ്വന്തം രാജ്യത്ത് നിന്ന് യുവാക്കള്‍ക്ക് ലഭിക്കുന്ന ചൈല്‍ഡ് ബെനഫിറ്റുള്‍പ്പെടെയുള്ള ബെനഫിറ്റ് വിവരങ്ങള്‍ അറിയില്ല എന്ന് പറയുന്നത് തട്ടിപ്പാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ വര്‍ഷം 200മില്യണ്‍ പൗണ്ട് ബെനഫിറ്റ് ഇനത്തില്‍ നല്‍കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
ഹൗസ് ഓഫ് കോമണ്‍സിലെ ടോറി ബാക്ക്‌ബെഞ്ചറുടെ ചോദ്യത്തിന് മറുപടിയായാണ് ഗെയിലിംങ് ഈ കുറ്റസമ്മതം നടത്തിയത്. തങ്ങള്‍ ഇപ്പോള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു കാര്യമാണിതെന്ന് ഫിലിപ്പ് ഹോളോബോണ്‍ എം.പിയോട് അദ്ദേഹം പറഞ്ഞു.
എന്നാല്‍ പോളണ്ടിലോ, മറ്റേതെങ്കിലും ഇയു രാജ്യത്തോ ജീവിക്കുന്ന കുട്ടികള്‍ക്കും കുടുംബത്തിനും യു.കെയില്‍ നിന്നും ബെനഫിറ്റ് നല്‍കുന്നത് ബ്രിട്ടീഷ് നികുതിദായകരോട് കാണിക്കുന്ന അനീതിയാണെന്ന് ഫിലിപ്പ് ഹോളോബോണ്‍ എം.പി കുറ്റപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല