കുടിയേറ്റ നിയമങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വിദേശികളെ വിവാഹം ചെയ്യന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാക്കണമെന്ന് ആവശ്യമുയര്‍ന്നു. ഇത്തരം സ്വാര്‍ത്ഥതാല്‍പ്പര്യത്തിനായുള്ള വിവാഹങ്ങളെ തടയണമെന്നും മൈഗ്രേഷന്‍ വാച്ച് ആവശ്യപ്പെട്ടു.ബ്രിട്ടിഷ് പൌരത്വമോ പി ആറോ ഉള്ളവര്‍ രാജ്യത്തിന് പുറത്തു നിന്നും വിവാഹം കഴിക്കുന്നതില്‍ വ്യാപകമായി തട്ടിപ്പ് നടക്കുന്നുണ്ടെന്നും ഇത് കര്‍ശനമായി നിയന്ത്രിക്കണമെന്നും മൈഗ്രേഷന്‍ വാച്ച് ആവശ്യപ്പെടുന്നു.
സമൂഹത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇത്തരം വിവാഹങ്ങള്‍ ഇടയാക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. മാരേജ് വിസയുള്ളവരെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും ചോദിച്ചറിയണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. സാമ്പത്തിക നിലയെക്കുറിച്ചും ഭാഷയുടെ ആഭിമുഖ്യത്തെക്കുറിച്ചും വരുമാനത്തെക്കുറിച്ചുമെല്ലാം വ്യക്തമായി മനസിലാക്കിയിട്ടുവേണം ഇത്തരം വിസകള്‍ അനുവദിക്കാനെന്നും ഇവര്‍ വാദിക്കുന്നു.
1992ല്‍ ഇംഗ്ലണ്ടില്‍ നിന്ന് വിവാഹംകഴിച്ചവരുടെ എണ്ണം 21,000 ആയിരുന്നു. എന്നാല്‍ 2006ല്‍ ഇത് 47,000 ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ 2009ല്‍ ഈ അളവ് 31,000 ആയി കുറ്ഞ്ഞിട്ടുണ്ട്. പാക്കിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നാണ് യു.കെയിലെ പങ്കാളികളെ കണ്ടെത്താനായുള്ള ആളുകള്‍ ഭൂരിഭാഗവും എത്തുന്നത്. എന്നാല്‍ പൂര്‍ണ്ണതോതില്‍ ചോദ്യംചെയ്യുന്നത് ഒഴിവാക്കിയത് കുടിയേറ്റക്കാര്‍ക്ക് സഹായകമായെന്ന് മൈഗ്രേഷന്‍ വാച്ച് പറയുന്നു.
പലപ്പോഴും ഇരുകൂട്ടര്‍ക്കും താല്‍പ്പര്യമില്ലാതെയായിരിക്കും വിവാഹം. യു.കെയുടെ പുറത്തു നിന്ന് പങ്കാളിയെ കണ്ടെത്തുന്ന ആള്‍ ഇവിടുത്തെ നികുതിദായകര്‍ക്ക് ഭാരമാകാതെ നോക്കേണ്ടതുണ്ടെന്നും ഇവരുടെ ഭാഷയെക്കുറിച്ചുള്ള അറിവ് പരിശോധിക്കേണ്ടതുണ്ടെന്നും സംഘടന വാദിക്കുന്നു. അതിനിടെ നിലവിലെ സംവിധാനത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍ അത് പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ്രൂ ഗ്രീന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല