ലണ്ടന്‍: കുടിയേറ്റത്തെക്കുറിച്ചും കുടിയേറ്റനിയമങ്ങളെക്കുറിച്ചും ഏറ്റവുമധികം വ്യാകുലപ്പെടുന്നത് ബ്രീട്ടിഷുകാരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. എട്ട് യൂറോപ്യന്‍ രാഷ്ട്രങ്ങളിലും നോര്‍ത്ത് അമേരിക്കന്‍ രാഷ്ട്രങ്ങളിലും നടത്തിയ സര്‍വ്വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്.
ഓരോ രാഷ്ട്രത്തിലേയും ആയിരം ആളുകള്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്. 23 ശതമാനം ബ്രിട്ടിഷ് പൗരന്‍മാരും കുടിയേറ്റത്തെക്കുറിച്ചോര്‍ത്ത് തലപുകയ്ക്കുന്നവരാണെന്നാണ് സര്‍വ്വേയില്‍ തെളിഞ്ഞത്.
അമേരിക്കയിലെയും യൂറോപ്യന്‍ യൂണിയനിലെയും 10 ശതമാനം ആളുകള്‍ മാത്രമേ കുടിയേറ്റത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ജെര്‍മന്‍ മാര്‍ഷല്‍ ഫണ്ടാണ് സര്‍വ്വേ നടത്തിയത്. കാനഡ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലന്റ്, സ്‌പെയിന്‍ എന്നീ രാഷ്ട്രങ്ങളിലാണ് പ്രധാനമായും സര്‍വ്വേ നടന്നത്.
മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് തങ്ങളുടെ രാജ്യത്ത് കുടിയേറിപ്പാര്‍ക്കുന്നവരുടെ എണ്ണം വളരെയധികമാണെന്ന് ബ്രിട്ടിഷ് പൗരന്‍മാര്‍ കണക്കാക്കുന്നു. കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാടല്ല സര്‍വ്വേയില്‍ പങ്കെടുത്ത പലരും സ്വീകരിച്ചത്. കുടിയേറ്റക്കാര്‍ക്ക് അനുവദിക്കുന്ന പല ഇളവുകളും നിര്‍ത്തലാക്കണമെന്നുവരെ സര്‍വ്വേയില്‍ പങ്കെടുത്ത പല ബ്രിട്ടിഷ് പൗരന്‍മാരും അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല