ലണ്ടന്‍: ഈസ്‌റ്റേണ്‍ യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റം കൃത്യമായി കണക്കാക്കുന്നതില്‍ കഴിഞ്ഞ ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന് വീഴ്ച്ച പറ്റിയതായി എഡ് മിലിബാന്‍ഡ് പറഞ്ഞു.
ബ്രിട്ടനിലെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം കണക്കാക്കുന്നതില്‍ തന്റെ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റിയതായിട്ടാണ് മിലിബാന്‍ഡ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. കുടിയേറ്റത്തെക്കുറിച്ച് ലേബര്‍ പാര്‍ട്ടിയുടെ തുറന്ന വാതില്‍ നയത്തില്‍ നിന്നും വിട്ടുനില്‍ക്കാനാണ് മിലിബാന്‍ഡിന്റെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്.
സാമ്പത്തിക കുടിയേറ്റം ബ്രിട്ടനിലെ ആള്‍ക്കാരുടെ സാമ്പത്തിക ഭദ്രതയെ ബാധിച്ചിട്ടുണ്ടെന്നും പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കാന്‍ മാത്രമേ ഇത് ഇടയാക്കൂ എന്നും ലേബര്‍ പാര്‍ട്ടി നേതാവ് പറഞ്ഞു.
അതിനിടെ കുടിയേറ്റവുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിടാതിരിക്കാന്‍ ലേബര്‍ പാര്‍ട്ടി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല