ലണ്ടന്‍: കുടുംബകാര്യങ്ങള്‍ നോക്കാനായി ജോലിയില്‍ നിന്നു വിട്ടുനിന്ന സ്ത്രീകള്‍ക്കാവും പുതിയ പെന്‍ഷന്‍ പരിഷ്കാരങ്ങള്‍ കൂടുതല്‍ ഗുണം ചെയ്യുകയെന്ന് റിപ്പോര്‍ട്ട്. കുടുംബം സംരക്ഷിക്കുന്നതിനുവേണ്ടി ജോലി രാജിവച്ചുതവഴി നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് കുറഞ്ഞ പെന്‍ഷന്‍ എന്ന രീതി മാറ്റും. മന്ത്രിമാര്‍ ഇന്ന് പ്രഖ്യാപിക്കുന്ന പെന്ഷന്പരിഷ്കാരങ്ങളില് പ്രധാനപ്പെട്ടതാണിത്. ആഴ്ചയില്‍ 140പൗണ്ട് എന്ന രീതിയില്‍ പെന്‍ഷന്‍ നല്‍കുന്ന സമ്പ്രദായം പെന്‍ഷന്‍ സെക്രട്ടറി ഡക്കാന്‍ സ്മിത്ത് പരിചയപ്പെടുത്തും.
സ്ത്രീകളുടെ ഇപ്പോഴത്തെ ശരാശരി അടിസ്ഥാന പെന്‍ഷന്‍ 70.26പൗണ്ടാണ്. എന്നാല്‍ പുരുഷന്‍മാരുടേത് 83.74പൗണ്ടാണ്. സ്‌റ്റേറ്റ് സെക്കന്റ്പെന്ഷന് സ്ത്രീകളുടേത് ശരാശരി 15.50പൗണ്ടും പുരുഷന്‍മാരുടേത് 28.71പൗണ്ടുമാണ്. ഈ നിരക്കാണ് ഉയര്‍ത്താന്‍ പോകുന്നത്. ഇപ്പോള്‍ പെന്‍ഷന്‍ സ്വീകരിക്കുന്നവരെ ഇതുബാധിക്കില്ല. കൂടാതെ ഈ മാറ്റം നിലവില്‍ വരുന്നതിന് മുമ്പ് പെന്‍ഷന്‍ ആവുന്നവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കില്ല. 2015ല്‍ അടുത്ത തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ പെന്‍ഷന്‍ സമ്പ്രദായം എപ്പോള്‍ നിലവില്‍ വരും എന്നതിനെകുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല.
അതേസമയം സ്ത്രീകളുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിന് ബദലായാണ് ഈ നീക്കമെന്നാണ് ചില ഉറവിടങ്ങലില്‍ നിന്നുലഭിക്കുന്ന വിവരം. ലേബര്‍ ഭരണകാലത്ത് 2010-2020കാലയളവില്‍ സ്ത്രീകളുടെ പെന്‍ഷന്‍ പ്രായം 60-65 ആക്കി ഉയര്‍ത്തിയിരുന്നു. പുതിയ നിയമപ്രകാരം 2010-16വരെ സ്ത്രീകള്‍ 65വയസില്‍ റിട്ടയര്‍ ചെയ്യണമെന്നും ശേഷിക്കുന്ന നാല് വര്‍ഷം 66ാം വയസില്‍ റിട്ടയര്‍ ചെയ്യണമെന്നുമാണ് നിര്‍ദേശം.
കുട്ടികളുണ്ടായതിനുശേഷം ജോലി പൂര്‍ണമായും ഉപേക്ഷിക്കുന്നവര്‍ക്ക് എന്തെങ്കിലും ആനുകൂല്യങ്ങളുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല. ബ്രിട്ടനില്‍ കുറച്ചുകാലം ജോലിചെയ്ത് മുഴുവന്‍ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹത നേടിയശേഷം ജോലി ഒഴിവാക്കുന്ന കുടിയേറ്റക്കാരെ സംരക്ഷിക്കാന്‍ നടപടിയുണ്ടോ എന്നും വിവരം ലഭിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല