ആണ്‍കുട്ടിയുണ്ടായാല്‍ സന്തോഷമുണ്ടാകുമെന്നാണ് ചില ദമ്പതിമാരുടെ കണക്കുകൂട്ടല്‍ എന്നാല്‍ പെണ്‍കുട്ടിയാണ് കുടുംബത്തിന്റെ ഐശ്വര്യമെന്ന് മറ്റുചിലര്‍ കരുതുന്നു. എന്നാല്‍ ഇതുരണ്ടുമല്ല. രണ്ട് പെണ്‍കുട്ടികള്‍ ഉള്ള കുടുംബങ്ങളാകും ഏറ്റവുമധികം സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുകയെന്ന് പുതിയ പഠനം തെളിയിക്കുന്നു.
നിരവധി കാരണങ്ങളാണ് ഗവേഷകര്‍ തങ്ങളുടെ പഠനത്തെ സാധൂകരിക്കാനായി നിരത്തുന്നത്. രണ്ടുപേണ്‍കുട്ടികളുണ്ടായാല്‍ അവര്‍ തമ്മില്‍ കലഹം കുറയുമെന്നാതാണ് ഒന്ന്. പരസ്പരം സന്തോഷിപ്പിക്കാനും മാതാപിതാക്കള്‍ക്ക് തലവേദന സൃഷ്ടിക്കാതിരിക്കാനും ഇവര്‍ ശ്രദ്ധിക്കുമെന്നും ഗവേഷകര്‍ പറയുന്നുണ്ട്. പരസ്പരം വേര്‍പിരിയാനാകാതെ ഇരുവരും കഴിയുമെന്നും മാതാപിതാക്കള്‍ക്ക് ഉത്കണ്ഠകൂടാതെ കഴിയാനുള്ള സാഹചര്യമൊരുക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
സന്തോഷിക്കാന്‍ വരട്ടെ, മനസമാധാനം കൂട്ടാനായി രണ്ടിലധികം പെണ്‍കുട്ടികളെ ആഗ്രഹിക്കരുത്. മൂന്നോ നാലോ പെണ്‍കുട്ടികളുണ്ടാകുന്ന മാതാപിതാക്കള്‍ക്ക് കുടുംബജീവിതം അത്ര മെച്ചമായേക്കില്ലെന്നും പഠനങ്ങള്‍ പറയുന്നു. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ രണ്ട് പെണ്‍കുട്ടികളെ ലഭിക്കാനായാണ് ആഗ്രഹിക്കേണ്ടതെന്നാണ് ഗവേഷകരുടെ പക്ഷം.
നാലുപെണ്‍കുട്ടികളുള്ള വീട്ടില്‍ ഒരിദിവസം നാലിലധികം വഴക്കോ അടിപിടിയോ ഉണ്ടായേക്കും. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും നാലുമക്കളുള്ള കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ സര്‍വ്വസാധാരണയാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ആദ്യംതന്നെ രണ്ട് പെണ്‍കുട്ടികളുണ്ടായാല്‍ തുടര്‍ന്ന് ഒരുപെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയും ആകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല