സ്റ്റീഫന്‍ കല്ലടയില്‍
മലയാളികള്‍ എന്നും വളരെ പെട്ടന്ന് തന്നെ പുതിയവയെ സ്വായത്തമാക്കാനും അവയെ സ്വീകരിക്കാനും കഴിവുള്ളവരാണ്, അത് തീര്‍ത്തും പ്രശംസനീയവും ആണ്. എന്നാല്‍ അവയുടെ നന്മ തിന്മകള്‍ എത്രമാത്രം തിരിച്ചറിയുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു.
അടുത്ത കാലത്ത് ഈ അടുത്ത് ഒരു ഇംഗ്ലീഷ് പത്രത്തില്‍ 20 വയസ്സുള്ള പെണ്‍കുട്ടി സ്വന്തം ഇളയച്ചനില്‍നിന്ന് ഗര്‍ഭിണിയായി എന്നുള്ള വാര്‍ത്തയുണ്ടായിരുന്നു. ഇതിലെ ശ്രദ്ധേയമായ കാര്യം ഈ പെണ്‍കുട്ടിക്ക് തന്‍റെ കുഞ്ഞിന്‍റെ അഛന്‍ സ്വന്തം ഇളയച്ചനാനന്നു അറിയില്ലായിരുന്നു എന്നതാണ്. നമ്മളും അണുകുടുംബ വ്യവസ്തതിയിലേക്ക് ചേക്കേറിയപ്പോള്‍ പലര്‍ക്കും ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആയി തോന്നിത്തുടങ്ങി, അടുത്ത ബന്ധുക്കളെ പോലും തിരിച്ചറിയതായി. വിദേശത്ത് വളരുന്ന എത്ര കുട്ടികള്‍ക്ക് അവരുടെ first cousins-ന്‍റെ എങ്കിലും പേരുകള്‍ ഓര്‍ത്തെടുക്കാന്‍ കഴിയും?
ബന്ധങ്ങളുടെ മൂല്യം പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ നമ്മള്‍ മറന്നു പോകുന്നു. ഹൃദയത്തിന്‍റെ കോണില്‍ ഒളിച്ചു വെച്ചിരിക്കുന്ന സ്നേഹവും സൗഹൃദങ്ങളും പൊടി തട്ടി എടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു, ഇനിയും താമസിച്ചാല്‍ നമ്മള്‍ക്കും, വരും തലമുറകള്‍ക്കും ബന്ധങ്ങള്‍ വെറും ബന്ധനങ്ങള്‍ ആയി തന്നെ അവശേഷിക്കും.
മലയാളികളില്‍ പ്രത്യേകിച്ച് വിദേശമലയാളികളില്‍ വിവാഹ മോചനത്തിന്റെ എണ്ണം വളെരെ കൂടി വരുന്നു., ദാബത്യബന്ധങ്ങളില്‍ വിള്ളല്‍ വീണുകൊണ്ടിരിക്കുന്നു. നമ്മള്‍ എപ്പോളാണ് ഇങ്ങനെ ആയത്? അല്ലങ്കില്‍ നമ്മള്‍ എന്താണ് ഇങ്ങനെ ആകുന്നത്?
നിസ്സാര കാര്യങ്ങളാണ് പലപ്പോഴും വിവാഹ മോചനത്തില്‍ കലാശിക്കുന്നത്. പണ്ട് കുടുംബത് ഒരു ചെറിയ പ്രശ്നം ഉണ്ടായാല്‍ അത് മാതാപിതാക്കളുടെയോ മതനേതാക്കന്‍മാരുടെയോ സാന്നിധ്യത്തില്‍ തീര്‍പ്പക്കുമായിരുന്നു, അന്ന് അവര്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കാനും മനസിലാക്കാനുമുള്ള വിവേകവും, പക്വതയും, ക്ഷമയും ദമ്പതികള്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഒരു ചെറിയ പ്രശ്നം ദമ്പതികളുടെ ഇടയില്‍ ഉണ്ടായാല്‍ അതിനു വളം വെച്ച് കൊടുത്തു എങ്ങനെയെങ്കിലും അവരെ അടിച്ചുപിരിപ്പിക്കാന്‍ ധാരാളം പേര്‍ ചുറ്റിലും ഉണ്ട്. എന്തിന്റെ പേരില്‍ ആണെങ്കില്‍ കൂടിയും ആ ധാരാളം പേരില്‍ പലപ്പോഴും സ്വന്തം മാതാപിതാക്കള്‍ പോലും ഉള്‍പെടുന്നു എന്ന വസ്തുത തികച്ചും ഖേദകരമാണ്.
ചില പ്രത്യേക സാഹചര്യങ്ങളില്‍ വിവാഹ മോചനം ഒഴിവാക്കാന്‍ സാധിക്കില്ല എന്നുള്ള കാര്യം ഇവിടെ വിസ്മരിക്കുന്നില്ല. വിവാഹ മോചനത്തിന്‍റെ തിക്താനുഭവങ്ങള്‍ കൂടുതല്‍ അനുഭവിക്കുക നമ്മളുടെ കുഞ്ഞുങ്ങളാണെന്നുള്ള ചിന്ത ഇതിനു തയ്യാറാകുന്നവര്‍ക്ക് ഉണ്ടോ എന്ന് സംശയിക്കേണ്ടാതായിരിക്കുന്നു. വിവാഹ മോചനത്തിനായി ഒരുങ്ങുന്നവര്‍ അതിനു മുന്പായി വിഷാദമൂകരയിരിക്കുന്ന സ്വന്തം കുഞ്ഞുങ്ങളുടെ മുഖത്തേക്ക് ഒരുവട്ടം കൂടി ഒന്ന് നോക്കുക അവരുടെ മൌനവും ഉണങ്ങിയ കണ്ണുനീര്‍ ചാലുകളും നിങ്ങളോട് ആയിരം കാര്യങ്ങളാണ് പറയുന്നത്, അത് വായിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് സാധിചില്ലങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ പ്രവര്‍ത്തികളിലൂടെ നിങ്ങള്‍ എല്ലാം വ്യക്തമായി കാണും.
വിവാഹബന്ധത്തിന് വില കുറഞ്ഞു കൊണ്ടിരിക്കുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എങ്കിലും നമ്മളുടെതെന്നു നമുക്ക് പറയാന്‍ ആകെയുള്ളത് തലമുറകള്‍ പകര്‍ന്നു തന്ന പാരമ്പര്യങ്ങളും കുടുംബബന്ധങ്ങളും സ്നേഹബന്ധങ്ങളും മാത്രമേയുള്ളൂ. നമ്മുടെ മാതാപിതാക്കള്‍ വിവാഹ മോചനം നേടി നമ്മെ ശൂന്യതയിലേക്ക് തള്ളിവിട്ടിരുന്നെങ്കില്‍ എന്താകുമായിരുന്നു നമ്മുടെ അവസ്ഥ.
പാശ്ചാത്യരില്‍ നിന്ന് എത്രയോ നല്ലകാര്യങ്ങള്‍ നമുക്ക് പടിച്ചെടുക്കാനുണ്ട്! അവയെ വിട്ട് ഇത്തരം മനസ്സ് തളര്‍ത്തുന്ന, കുടുംബം തകര്‍ക്കുന്ന, കുഞ്ഞുങ്ങളെ വഴിയാധാരമാക്കുന്ന കാര്യങ്ങള്‍ സ്വായത്തമാക്കണോ ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല