യൂറോപ്പില്‍ ആദ്യമായി മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വള്ളംകളി മത്സരത്തിന് 22 ടീമുകളും തയ്യാറെടുത്ത് വരുന്നു. യുക്മയുടെ നേതൃത്വത്തില്‍ കേരളാ ടൂറിസം, ഇന്ത്യാ ടൂറിസം എന്നിവയുടെ സഹകരണത്തോട് കൂടിയാണ് ഈ പരിപാടി നടത്തപ്പെടുന്നത്. വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള മഹാമാമാങ്കം നടക്കുന്നത് ജൂലൈ 29ന് വാര്‍വിക്?ഷെയറിലെ റഗ്ബിയില്‍ ഉള്ള ഡ്രേക്കോട്ട് വാട്ടര്‍ എന്ന റിസര്‍വോയറിലാണ്. യൂറോപ്പില്‍ തന്നെ ആദ്യമായി നടക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിന് യു.കെ മലയാളി സമൂഹം വളരെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
എല്ലാ ബോട്ട് ക്ലബ്ലുകളും മത്സരിക്കുന്നത് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലായിരിക്കുമെന്ന് വള്ളംകളി മത്സരത്തിന്റെ നിയമാവലി പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ബോട്ട് ക്ലബ്ബുകള്‍ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്‍, ക്ലബ്ബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കേരളത്തിലെ വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ടാണ് ബോട്ട് ക്ലബ്ബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും എന്ന തീരുമാനം സംഘാടകസമിതി സ്വീകരിച്ചത്.
”ടീം രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ തന്നെ ബോട്ട് ക്ലബ്ബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് ആവശ്യപ്പെടാവുന്നതാണ്. എന്നാല്‍ പേര് നല്‍കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും” നിയമാവലിയിലെ ഈ നിബന്ധന അനുസരിച്ച് ഓരോ ബോട്ട് ക്ലബുകളും തങ്ങളുടെ ഇഷ്ട ഗ്രാമങ്ങളുടെ പേര് നിര്‍ദേശിച്ചിരുന്നു. പ്രശസ്തമായ ചില വള്ളങ്ങളുടെ പേരിന് ഒന്നിലധികം ടീമുകള്‍ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും ജയകുമാര്‍ നായര്‍, ജേക്കബ് കോയിപ്പള്ളി എന്നിവരടങ്ങുന്ന രജിസ്‌ട്രേഷന്‍ ചുമതലയുള്ളവര്‍ സമവായത്തിലൂടെ എല്ലാ ടീമുകള്‍ക്കും സ്വീകാര്യമായ പേരുകളിലേയ്ക്ക് എത്തിച്ചേരുകയായിരുന്നു.
രജിസ്റ്റര്‍ ചെയ്ത ടീമുകള്‍, മത്സരിക്കുന്ന വള്ളം, ക്യാപ്റ്റന്മാര്‍ എന്നീ ക്രമത്തില്‍ താഴെ നല്‍കുന്നു:
1. യോര്‍ക്ക്‌ഷെയര്‍ ബോട്ട് ക്ലബ്, വെയ്ക്ക്ഫീല്‍ഡ്, (ചമ്പക്കുളം, ജോസ് മാത്യു പരപ്പനാട്ട്)
2. തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റര്‍, (കാരിച്ചാല്‍, നോബി. കെ. ജോസ്)
3. കാമിയോസ് ബോട്ട് ക്ലബ്, കാര്‍ഡിഫ്, (കാവാലം, സുധീര്‍ സുരേന്ദ്രന്‍ നായര്‍)
4. സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ്, (ആലപ്പാട്ട്, റൈക്കോ സെല്‍വിന്‍)
5. ഡാര്‍ട്ട്‌ഫോര്‍ഡ് ബോട്ട് ക്ലബ്, ഡാര്‍ട്ട്‌ഫോര്‍ഡ്, (കൈപ്പുഴ, ജിബി ജോസഫ്)
6. യുണൈറ്റഡ് ബോട്ട് ക്ലബ്, ആന്റോവര്‍, (വെള്ളംകുളങ്ങര, കോശിയ ജോസ്)
7. റിഥം ബോട്ട് ക്ലബ്, ഹോര്‍ഷം, (ചെറുതന, അനില്‍ വറുഗ്ഗീസ്)
8. റാന്നി ബോട്ട് ക്ലബ് (പായിപ്പാട്, കുര്യാക്കോസ് ഉണ്ണീട്ടന്‍)
9. ഇടുക്കി ബോട്ട് ക്ലബ് (കുമരകം, പീറ്റര്‍ താണോലില്‍)
10. കെറ്ററിങ് ബോട്ട് ക്ലബ്, നോര്‍ത്താംപ്ടണ്‍ഷെയര്‍, (നെടുമുടി, സോബിന്‍ ജോണ്‍)
11. ജി.എം.എ & പിറവം, ഗ്ലോസ്റ്റര്‍, (കൈനകരി, ജിസ്സോ എബ്രാഹം)
12. ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍,(തായങ്കരി, തോമസ്സുകുട്ടി ഫ്രാന്‍സിസ്)
13. ലയണ്‍സ് ബോട്ട് ക്ലബ്, ലെസ്റ്റര്‍, (കരുവാറ്റ, ടോജോ ഫ്രാന്‍സിസ് പെട്ടയ്ക്കാട്ട്)
14. ഷെഫീല്‍ഡ് ബോട്ട് ക്ലബ്, ഷെഫീല്‍ഡ്, യോര്‍ക്ക്‌ഷെയര്‍ (നടുഭാഗം, രാജു ചാക്കോ)
15. കവ?ന്‍ട്രി ബോട്ട് ക്ലബ്, കവന്‍ട്രി, (രാമങ്കരി, ജോമോന്‍ ജേക്കബ്)
16. ടൈഗേഴ്‌സ് ബോട്ട് ക്ലബ്, ഓക്‌സ്‌ഫോര്‍ഡ്, (തിരുവാര്‍പ്പ്, സിബി കുര്യാക്കോസ്)
17. യുണൈറ്റഡ് ബോട്ട് ക്ലബ്, എടത്വാ (എടത്വാ, ജോര്‍ജ് കളപ്പുരയ്ക്കല്‍)
18. മൈത്രി ബോട്ട് ക്ലബ്, ഗ്ലാസ്‌ക്കോ, (പുളിങ്കുന്ന്, മാത്യു ചാക്കോ)
19. ഇപ്‌സ്വിച്ച് ബോട്ട് ക്ലബ്, ഇപ്‌സ്വിച്ച്, (കുമരങ്കരി, ഷിബി വിറ്റസ്)
20. പ്രിയദര്‍ശിനി ബോട്ട് ക്ലബ്, ലണ്ടന്‍ (മങ്കൊമ്പ്, ഡോ. വിമല്‍ കൃഷ്ണന്‍)
21. ബാസില്‍ഡണ്‍ ബോട്ട് ക്ലബ്, ബാസില്‍ഡണ്‍ (മമ്പുഴക്കരി, ജോസ് കാറ്റാടി)
22. ഹേവാര്‍ഡ്‌സ് ബോട്ട്ക്ലബ്, ഹേവാര്‍ഡ്‌സ് ഹീത്ത്, (ആയാപറമ്പ്, സജി ജോണ്‍)
യു.കെയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ മത്സരിക്കാനെത്തുന്നുവെന്നുള്ളതാണ് ഇതിനോടകം തന്നെ വള്ളംകളി മത്സരത്തെ ശ്രദ്ധേയമാക്കിട്ടുണ്ട്. മത്സരം നടത്തപ്പെടുന്ന വള്ളങ്ങള്‍ കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളായിരിക്കും. ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 ആളുകളാണ് മത്സരം നടക്കുമ്പോള്‍ തുഴക്കാരായി ഉണ്ടാവേണ്ടത്. മറ്റ് 4 പേര്‍ സബ്സ്റ്റിറ്റിയൂട്ട് ആയിരിക്കും. കേരളത്തിലെ നെഹ്‌റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടാവും യൂറോപ്പിലെ പ്രഥമ മത്സരവും സംഘടിപ്പിക്കപ്പെടുന്നത്. ഫൈനല്‍ റൗണ്ടില്‍ 16 ടീമുകള്‍ക്കാണ് മത്സരിക്കുവാന്‍ സാധിക്കുന്നത്. ഇവര്‍ക്ക് നാല് ഹീറ്റ്‌സ് മത്സരങ്ങളും നാല് ഫൈനല്‍ മത്സരങ്ങളും ഉണ്ടാവുന്നതാണ്. 16 ടീമുകളിലധികം മത്സരിക്കാനെത്തിയാല്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 8 ടീമുകള്‍ക്ക് അവസാന 16ലേയ്ക്ക് നേരിട്ട് പ്രവേശനം നല്‍കുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാല്‍ എല്ലാ ടീമുകള്‍ക്കും തുല്യ അവസരം നല്‍കുന്ന രീതിയിലാവും ഹീറ്റ്‌സ് മത്സരങ്ങള്‍ ക്രമീകരിക്കുന്നതിന് സംഘാടകസമിതി തീരുമാനിച്ചിരിക്കുന്നത്. ഹീറ്റ്‌സ് മത്സരങ്ങളുടെ നറുക്കെടുപ്പ് ജൂലൈ 15 ശനിയാഴ്ച്ച ഡ്രേക്കോട്ട് സെയിലിങ് ക്ലബില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഓരോ ടീമുകളും ആദ്യറൗണ്ടില്‍ ഏതെല്ലാം ടീമുകളോടാണ് മത്സരിക്കുന്നതെന്ന് ഇതിലൂടെയാവും തീരുമാനിക്കുന്നത്. ടീമുകള്‍ക്ക് മത്സരം നടത്തപ്പെടുന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിനുള്ള അവസരവുമുണ്ടായിരിക്കും. എല്ലാ ടീമുകളില്‍ നിന്നും ചുരുങ്ങിയത് മൂന്ന് പ്രതിനിധികളെങ്കിലും ടീം ക്യാപ്റ്റന്മാരോ അല്ലെങ്കില്‍ ചുമതല ഏല്പിക്കപ്പെട്ടിട്ടുള്ളവര്‍ക്കൊപ്പം ജൂലൈ 15ന് ഉച്ച തിരിഞ്ഞ് 2 മണിയ്ക്ക് ഡ്രേക്കോട്ട് സെയിലിങ് ക്ലബില്‍ എത്തിച്ചേരേണ്ടതാണെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
പരിപാടിയുടെ വിശദ വിവരങ്ങള്‍ക്ക്; മാമ്മന്‍ ഫിലിപ്പ് (ചെയര്‍മാന്‍): 07885467034, സ്‌പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ക്ക്; റോജിമോന്‍ വര്‍ഗ്ഗീസ് (ചീഫ് ഓര്‍ഗനൈസര്‍): 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല