കുട്ടികളില്ലാത്തതിന്റെ വിഷമത്തിലായിരുന്നു ക്രിസും സാന്ദ്ര ബര്‍ലോവും. ഭാര്യയായ സാന്ദ്രയ്ക്ക് അമ്മയാകാന്‍ കഴിയില്ലെന്ന് അറിഞ്ഞതോടെ ആകെ തകര്‍ന്നിരുന്നു ഈ കുടുംബം. എന്നാല്‍ എമ്മ വോഗന്‍ ഇവര്‍ക്ക് ആശ്വാസമായി രംഗത്തെത്തുകയായിരുന്നു. അമ്മാവനായ ക്രിസിന്റെ ബീജം ഗര്‍ഭത്തില്‍ ധരിക്കാന്‍ എമ്മ തയ്യാറാവുകയും ബേബി മെയ്യ എന്ന ആണ്‍കുട്ടിയ്ക്ക് ജന്‍മം നല്‍കുകയുമായിരുന്നു.
തന്റെ അമ്മായി സാന്ദ്രയ്ക്ക് അമ്മയാകാന്‍ കഴിയില്ലെന്ന് മനസിലാക്കിയാണ് എമ്മ ഗര്‍ഭം ധരിക്കാന്‍ സമ്മതിച്ചത്. അതിനിടെ എമ്മ ഇപ്പോള്‍ തന്റെ നാലാമത്തെ കുഞ്ഞിന് ജന്‍മം നല്‍കാന്‍ തയ്യാറെടുക്കുകയാണ്. ബേബി മെയ്യക്ക് എമ്മയുടെ അതേ ഛായയാണെന്നു കണ്ണിന് എമ്മയുടെ അതേ നിറമാണെന്നും ക്രിസും സാന്ദ്രയും പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ബേബി മെയ്യ പിറന്നത്. കഴിഞ്ഞ 18 മാസത്തിനിടെ 17 തവണ അമ്മമായാകാന്‍ സാന്ദ്ര ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.
തുടര്‍ന്ന് നിരവധി വിദഗ്ധരെ കണ്ടിരുന്നെങ്കിലും ഒന്നും ശരിയായിരുന്നില്ലെന്ന് സാന്ദ്ര പറഞ്ഞു. ഒരു കുഞ്ഞില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു താനെന്നും അപ്പോഴാണ് എമ്മ തന്റെ സഹായത്തിനെത്തിയതെന്നും സാന്ദ്ര പറഞ്ഞു. തുടര്‍ന്ന് ഗര്‍ഭം ധരിക്കുന്നതിനെക്കറിച്ച് സംസാരിക്കുകയായിരുന്നു. എമ്മക്ക് സമ്മതമായിരുന്നെങ്കിലും ക്രിസ് തടസം നിന്നു.എന്നാല്‍ ഏറെ സമ്മര്‍ദ്ദത്തിനുശേഷം ക്രിസും ഇതിന് സമ്മതം മൂളുകയായിരുന്നുവെന്നും സാന്ദ്ര വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല