ഇമ്മാനുവല്‍ ക്രിസ്റ്റീന്‍ ടീം എറണാകുളം നയിക്കുന്ന രണ്ടു ദിവസത്തെ ധ്യാനം ബര്‍മിംഗ്ഹാം രൂപതയുടെ ചാപ്ലിന് ഫാദര്‍ സോജി ഓലിക്കലിന്റെ അനുഗ്രഹ ആശംസകളോടെ ജോബി, പ്രിന്‍സ്, സോണി, ജോഷി തുടങ്ങിയവര്‍ നയിക്കും. ഗ്ലൂസ്റ്ററിലെ സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ഹാളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ നടത്തപെടുന്നു. നാലാം തിയതി വൈകിട്ട് ഫാദര്‍ സിറില്‍ ഇടമനയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ പരിശുദ്ധ കുര്‍ബാനയോട് കൂടി അവസാനിക്കും.
ഈ ധ്യാനത്തില്‍ പങ്കെടുക്കുന്നതിനും നമുക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങള്‍ക്കു നന്ദി പറയുവാനും ഇനിയും നിരവധിയായ അനുഗ്രഹങ്ങള്‍ ലഭിക്കുന്നതിനും ഗ്ലൌസിസ്റെരിലും പരിസരങ്ങളിലുമുള്ള എല്ലാ കുഞ്ഞു മക്കളെയും അയയ്കുവാന്‍ എല്ലാ മാതാ പിതാക്കളെയും ഓര്‍മ്മപ്പെടുത്തുന്നതിനോടൊപ്പം അവര്‍ക്കുവേണ്ടി മുഴുവന്‍ സമയവും മധ്യസ്ഥം വഹിച്ചു പ്രാര്‍ഥിക്കുവാനും ഏവരെയം സ്വാഗതം ചെയ്യുകയും ചെയ്യുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല