1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2011

കുട്ടികളുടെ സമഗ്രവികസനത്തിന്റെ കാര്യത്തില്‍ ബ്രിട്ടനിലെ സ്ഥിതി ഏറെ ആശങ്കാജനകമാണെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്ലൊവേനിയയിലെയും എസ്‌തോണിയയിലെയും കുട്ടികളേക്കാള്‍ പിറകിലാണ് ബ്രിട്ടനിലെ കുട്ടികളാണെന്നാണ് പഠനറിപ്പോര്‍ട്ട് വെളിവാക്കുന്നത്.

സേവ് ദ ചില്‍ഡ്രണ്‍ ആണ് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 43 വികസിതരാഷ്ട്രങ്ങളുടെ പട്ടികയില്‍ ബ്രിട്ടന്റെ സ്ഥാനം 23 ആണ്്. ഇത് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ദേശീയ അമ്പരപ്പാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചാരിറ്റിയുടെ വര്‍ഷംതോറുമുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞിരിക്കുന്നത്.

പ്രീെ്രെപമറി വിദ്യഭാസം, സെക്കന്‍ഡറി വിദ്യഭ്യാസം, അഞ്ചുവയസിന് താഴെയുള്ള കുട്ടികളുടെ മോര്‍ട്ടാലിറ്റി നിരക്ക് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് അപേക്ഷിക്കുന്ന കുട്ടികളുടെ നിരക്കില്‍ ഏറെ ആശങ്കയുണ്ടെന്നും ചാരിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടനില്‍ ഇത് 81 ശതമാനമാണ്. ഫ്രാന്‍സ്, ജര്‍മ്മനി, ഹോളണ്ട് എന്നീ രാഷ്ട്രങ്ങളില്‍ നിരക്ക് നൂറുശതമാനമാണ് എന്നതും ശ്രദ്ധേയമാണ്.

നഴ്‌സറി വിദ്യാഭ്യാസത്തിനുശേഷം സ്‌കൂള്‍ വിദ്യാഭ്യാസം നേടുക എന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്ന് ചാരിറ്റിയിലെ ചീഫ് എക്‌സിക്യൂട്ടിവ് ജസ്റ്റിന്‍ ഫോര്‍സിത് പറഞ്ഞു. ഈ നിരക്ക് യു.കെയില്‍ വളരെകുറവാണെന്നും ഇത് ആശങ്കയ്ക്ക് വകനല്‍കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളുടെ സമഗ്രവികസനത്തിന് പറ്റിയ രാഷ്ട്രം സ്വീഡനാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.