ഈ വര്‍ഷത്തെ പനി പ്രതിരോധ കുത്തിവയ്പ്പില്‍ നിന്ന് ആരോഗ്യപരമായി പ്രശ്‌നങ്ങളില്ലാത്ത അഞ്ചു വയസ്‌സുവരെയുള്ള കുട്ടികളെ ഒഴിവാക്കിയത് ചെലവുചുരുക്കലിന്റെ ഭാഗമായല്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡ്രൂ ലാന്‍സ്‌ലി.
ഇന്‍ഡിപ്പെന്‍ഡന്റ് ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ ആന്‍ഡ് ഇമ്മ്യൂണൈസേഷന്റെ നിര്‍ദ്ദേശപ്രകാരമാണ് അഞ്ചില്‍ താഴെയുള്ള കുട്ടികളെ നിര്‍ബന്ധിത വാക്‌സിനേഷനില്‍ നിന്ന് ഒഴിവാക്കുന്നത്. പ്രായവും ഓരോ വ്യക്തിയും നേരിടുന്ന അപായസാദ്ധ്യതയും പരിഗണിച്ചാണ് വാക്‌സിനേഷന്‍ നല്കുന്നത്. ഈ തീരുമാനം എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിന് പുനപ്പരിശോധിക്കാമെന്നും ലാന്‍സ്‌ലി പറഞ്ഞു.
കുട്ടികളെ ഒഴിവാക്കിയ തീരുമാനത്തിന്റെ പേരില്‍ ലേബര്‍ പാര്‍ട്ടി സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. 2009ല്‍ അഞ്ചില്‍ താഴെയുള്ള കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നല്കണമെന്നായിരുന്നു കമ്മിറ്റി ശുപാര്‍ശചെയ്തിരുന്നത്. എന്നാല്‍, ഇക്കുറി പനി വ്യാപകമാവുകയും ബ്രിട്ടന്‍ പന്നിപ്പനിയുടെ പിടിയിലമരുകയും ചെയ്ത സാഹചര്യത്തിലാണ് വിമര്‍ശനം രൂക്ഷമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല