സ്വവര്‍ഗലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ ക്രിസ്റ്റ്യന്‍ ദമ്പതികള്‍ക്ക് കുട്ടികളെ വളര്‍ത്താന്‍ (ഫോസ്റ്റര്‍ പാരന്റ്‌സ്) അവകാശമില്ലെന്ന് കോടതി വിധി.
ഇയുനിസ് ഓവന്‍ ജോണ്‍സ് ദമ്പതിമാര്‍ക്കാണ് കോടതിയില്‍ നിന്നും തിരിച്ചടി ലഭിച്ചത്. സ്വവര്‍ഗ്ഗലൈംഗിതയുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ ഫോസ്റ്റര്‍ പാരന്റ്‌സ് ആകുന്നതില്‍ നിന്നും ഇവരെ തടയാന്‍ ലോക്കല്‍ അതോറിറ്റിക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി വിധിക്കുകയായിരുന്നു.
ഫോസ്റ്റര്‍ പാരന്റ്‌സ് ആകാന്‍ അനുവദിച്ചാല്‍ ദമ്പതികളുടെ വിശ്വാസങ്ങളും ലോക്കല്‍ അതോറിറ്റിയുടെ നിയമങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കോടതി അറിയിക്കുകയായിരുന്നു.
അതിനിടെ കോടതിവിധിയില്‍ നിരാശരാണെന്ന് ദമ്പതികള്‍ അറിയിച്ചു. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും അപ്പീല്‍ നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല