കുട്ടികളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കാനുള്ള സിനിസ്റ്ററിന്റെ നീക്കം ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 11 വയസുള്ള കുട്ടിയോട് ഗേയാണോ, ബൈ സെക്ഷ്വലാണോ എന്നീ കാര്യങ്ങള്‍ അറിയാന്‍ ശ്രമിച്ച നടപടിയാണ് വിവാദമായിരിക്കുന്നത്.
എന്നാല്‍ കുട്ടികളുടെ ലൈംഗികതയെക്കെറിച്ച് കൂടുതല്‍ അന്വേഷണവും പരിശോധനയും വേണമെന്ന നിലപാടിലാണ് സമത്വത്തിനുവേണ്ടിയുള്ള സംഘടനയായ സിനിസ്റ്റര്‍. അല്ലെങ്കില്‍ കുട്ടികള്‍ വിവേചനത്തിന് ഇരകളാകുമെന്നാണ് സംഘനട വാദിക്കുന്നത്.
കുട്ടികളുമായി ബന്ധമുള്ള എല്ലാ സ്ഥാപനങ്ങളോടും ഒരു പ്രാരംഭപഠനം നടത്താന്‍ ഇതിനകം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൗമാരക്കാലത്തുണ്ടാവുന്ന ലൈംഗിക താല്‍പ്പര്യങ്ങളെക്കുറിച്ചും ക്രമപ്പെടലുകളെക്കുറിച്ചും പഠനം നടത്താനാണ് നിര്‍ദേശം. ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ തള്ളിക്കളയരുതെന്നും നിര്‍ദേശമുണ്ട്.
ഇത്തരം പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മാതാപിതാക്കളുടെ അനുമതി വേണ്ടൈന്ന് വ്യക്തമാക്കിയിട്ടുണ്ട്. 11 വയസാകുമ്പോഴേക്കും കുട്ടികള്‍ക്കിടയില്‍ ഇത്തരം പഠനം നടത്തിയാല്‍ ലൈംഗിക കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് വിദഗ്ധരുടെ പക്ഷം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല