1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2016

സാനു ജോസഫ്: വെഡ്‌നെസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസിന്റെ (WAM) ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ പ്രൌഡ ഗംഭീരമായി നടന്നു. സെന്റ് പാട്രിക് ചര്‍ച്ച് ഹാളില്‍ നടന്ന ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് വാമിലെ കുട്ടികള്‍ ആയിരുന്നു.കുട്ടികളിലെ നേത്രുവാസന വളര്‍ത്തുവാനും അസോസിയേഷന്‍ പരിപാടികളില്‍ അവരുടെ സജീവ സാന്നിധ്യം ഉറപ്പു വരുത്തുവാനും ലക്ഷ്യമിട്ട് ഇത്തവണത്തെ സംഘാടകരായ ഗ്ലാക്‌സിന്‍,ജെയിസ് എന്നിവരാണ് പരീക്ഷണ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് സംഘാടക ചുമതല കൈമാറിയത്.

സ്വാഗത പ്രസംഗം മുതല്‍ നന്ദി പ്രസംഗം വരെ സമസ്ത മേഖലകളിലും കുട്ടികള്‍ തന്നെയാണ് മുന്നില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചത്.നേറ്റിവിറ്റി പ്ലേ,നൃത്ത ന്രിത്യങ്ങള്‍,കഥ,കവിത,പ്രസംഗം,ഗാനാലാപനം തുടങ്ങി വാമിലെ കുട്ടികളുടെ മുപ്പതോളം കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി.ഒന്നിനൊന്ന് മികച്ച പരിപാടികള്‍ കാണികള്‍ക്ക് ഉത്സവാനുഭൂതി പകര്‍ന്നു.പരിപാടികളുടെ ഇടവേളയില്‍ കുട്ടികള്‍ക്കായി ഫെയിസ്‌കു പെയിന്റിംഗ്,കപ്പ്‌കേക്ക് ഡെക്കറേഷന്‍ എന്നിവ നടത്തുകയും ഇതില്‍ നിന്നും സമാഹരിച്ച തുക വാമിന്റെ ചാരിറ്റിക്ക് നല്‍കുകയും ചെയ്തു.കുട്ടികളെ പ്രതിനിധീകരിച്ച് സിമ്രാന്‍ ഗ്ലാക്‌സിന്‍,എഡ്വിന്‍ ജെയ്‌സ്,ആന്‍ഡ്രിയ മജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

യുക്മ കലാമേളയില്‍ പങ്കെടുത്ത കുട്ടികള്‍ക്കും പുല്‍ക്കൂട് മത്സരത്തിലെ വിജയികള്‍ക്കും അസോസിയേഷന്റെ പ്രത്യേക സമ്മാനങ്ങള്‍ നല്‍കി. കരോള്‍ സര്‍വീസ് സംഘാടകന്‍ ജോര്‍ജ്കുട്ടി അംഗങ്ങളുടെ പ്രത്യേക പ്രശംസ പിടിച്ചു പറ്റി .വിഭവ സമൃദ്ധമായ സദ്യയോടെ ആറു മണിക്കൂറോളം നീണ്ടുനിന്ന പരിപാടികള്‍ പര്യവസാനിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.