ടി വി കണ്ടും ഗെയിം കളിച്ചും ഇന്റര്‍നെറ്റില്‍ സര്‍ഫ് ചെയ്തും സമയം കളയുന്ന പുതിയ തലമുറ കുട്ടികള്‍ ശാരീരികമായും മാനസികമായും മന്ദതയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പല കുട്ടികള്‍ക്കും ശാരീരികമായ പ്രവൃത്തികള്‍ക്കൊന്നും കഴിയുന്നില്ല എന്നും കണ്ടെത്തിയിട്ടുണ്ട്.
നീന്താനോ, ബൈക്ക് ഓടിക്കാനോ എന്തിന് 400 മീറ്റര്‍ ദൂരം ഓടാന്‍ പോലും കഴിയുന്നില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരിക്കുന്നത്. ആറിനും പതിനഞ്ചിനും ഇടയ്ക്ക് പ്രായമുള്ള 1500 ഓളം കുട്ടികളെയാണ് പഠനത്തിന് വിധേയരാക്കിയത്. ഇവരില്‍ ഭൂരിഭാഗവും കളിച്ചുനടക്കേണ്ട സമയത്ത് ടി.വി കണ്ടിരിക്കുകയും വീഡിയോ ഗെയിംം കളിച്ച് സമയം കളയുകയുമാണ്.
പലരും സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ സെര്‍ഫ് ചെയ്താണ് സമയംകൊല്ലുന്നത്. പത്തില്‍ ഒരാള്‍ക്ക് സൈക്കിള്‍ ഓടിക്കാന്‍ കഴിയുന്നില്ലെന്നും നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. 15 ശതമാനം കുട്ടികള്‍ക്കും നീന്താനറിയില്ല. പകുതിയിലേറെപ്പേരും 400 മീറ്ററിലധികം ഓടാന്‍ പോലും പ്രാപ്തരല്ല. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.
മിനി ട്രയാത്ത്‌ലണ്‍ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു പഠനം നടത്തിയത്. സ്‌കണ്‍ത്രോപ്, കോര്‍ബി, ടെസ്സൈഡ്, റോതര്‍ഹാം, സ്വനേസ, ഷോട്ടണ്‍ എന്നീ പ്രദേശങ്ങളിലേല്ലാം പഠനം നടത്തിയിരുന്നു. 2012 ആകുമ്പോഴേക്കും 50,000 കുട്ടികളെ ട്രയാത്ത്‌ലണില്‍ പങ്കെടുപ്പിക്കു എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടാറ്റാ സ്റ്റീല്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല