നാലര വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മരപ്പൊത്തില്‍ ഒളിപ്പിച്ച കേസില്‍ അറസ്റ്റിലായ 13 കാരനെ 14 ദിവസത്തേക്ക് ജുവനൈല്‍ ഹോമില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവായി. ജുവനൈല്‍ കോടതിയുടെ ചുമതലയുള്ള തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് കോട്ടയം തിരുവഞ്ചൂരിലെ ജുവനൈല്‍ ഹോമിലേക്ക് ബാലനെ റിമാന്‍ഡ് ചെയ്തത്. കുമളി മേപ്പാറ നെടിയപാല എസ്റ്റേറ്റിലെ തൊഴിലാളികളായ ശശികുമാര്‍ മാലതി ദമ്പതികളുടെ ഏകമകള്‍ ശ്രീജയാണ് കഴിഞ്ഞ ബുധനാഴ്ച കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസിയായ ബാലനെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്.
അതിനിടെ ബാലികയെ പീഡിപ്പിച്ച് കൊല്ലാന്‍ പതിമൂന്നുകാരനെ പ്രേരിപ്പിച്ചത് അശ്ലീല സി.ഡികളാണെന്ന് സൂചനകളുണ്ട്. ചോദ്യം ചെയ്യലിലും തെളിവെടുപ്പിലുമാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. അശ്ലീല സിഡികളുടെ അടിമയായി ഈ ബാലന് മാറിയിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന.
ബാലന്റെ കുടുംബപശ്ചാത്തലവും ഏറെ സങ്കീര്‍ണമാണ്. അമ്മ മൂന്നു വിവാഹം കഴിച്ചതാണ്. കൂടെയുള്ള സഹോദരന് അമ്മയുടെ ആദ്യ ഭര്‍ത്താവിന്റെ മകനാണ്. അമ്മയും സഹോദരനും തന്നെ സംശയിക്കുന്നുണ്ടെന്നറിഞ്ഞ് ചോറില്‍ വിഷം ചേര്‍ത്ത് ഇരുവരെയും കൊല്ലാന്‍ ബാലന് ശ്ര്മിച്ചിരുന്നു.
തെളിവെടുപ്പില്‍ കൊല നടത്തിയത് എങ്ങനെയെന്ന് പതിമൂന്നുകാരന് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ശ്രീജയെ സംഭവദിവസം രാവിലെ 11നു പ്രതി വാഴപ്പഴം വാങ്ങിക്കൊടുത്ത് ഏലത്തോട്ടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെകമ്പുപയോഗിച്ച് ഗുഹ്യഭാഗത്തുണ്ടാക്കിയ മുറിവില്‍നിന്നുള്ള രക്തസ്രാവമാണു മരണകാരണമായത്.
കൗമാരക്കാരനായ പ്രതിയുമായി സംഭവസ്ഥലത്തെത്തിയ പോലീസ് കുറ്റകൃത്യത്തിന് ഉപയോഗിച്ച കമ്പും ലൈറ്ററും കണ്ടെടുത്തു. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ ബാലികയുടെ പുരികവും ചുണ്ടും ലൈറ്റര്‍ ഉപയോഗിച്ചു പൊള്ളിയ്ക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല