സ്വന്തം ലേഖകന്‍: കുന്നംകുളത്ത് പ്രവാസിയുടെ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 500 പവന് സ്വര്‍ണവും പണവും കവര്‍ന്ന നേപ്പാളി സംഘം പിടിയില്‍. ഏഴുപേരടങ്ങുന്ന നേപ്പാളി സംഘത്തിലെ നാലു പേരാണ് അറസ്റ്റിലായത്. കുന്നംകുളത്ത് വടക്കേക്കാട് പ്രവാസി വ്യവസായി തടാകം കുഞ്ഞു മുഹമ്മദിന്റെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്.
കേസില്‍ അന്വേഷണം നടത്തുന്നതിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. നേപ്പാളിലെത്തിയാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇവര്‍ ഇപ്പോള്‍ നേപ്പാള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. മോഷണ സംഘത്തില്‍പ്പെടുന്ന മൂന്ന് പേര് നേപ്പാളില്‍ തന്നെ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.
കുറ്റകൃത്യം നടത്തിയ കേസിലെ പ്രതികളെ പരസ്പം കൈമാറുന്നതിന് ഇന്ത്യനേപ്പാള്‍ നിയമം അനുവദിയ്ക്കാത്തതിനാല്‍ നേപ്പാളില്‍ എത്തിയ കേരള പൊലീസിന് പ്രതികളെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. കേരള പൊലീസിന്റെ രേഖാമൂലമുള്ള നിര്‍ദ്ദേശ പ്രകാരം ഇവരെ നേപ്പാള്‍ പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.
ഒരുമാസം മുമ്പാണ് കുഞ്ഞുമുഹമ്മദിന്റെ പൂട്ടിയിട്ട വീട്ടില്‍ മോഷണം നടക്കുന്നത്. ഔട്ട് ഹൗസില്‍ തമാസിച്ചിരുന്ന ജോലിക്കാര്‍ മോഷണം നടന്ന് അടുത്ത ദിവസമാണ് വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല