വിഗന്‍: ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസ്റ്റ് പറുദീസയായ കോട്ടയം ജില്ലയിലെ കുമരകം നിവാസികളുടെ സംഗമം ജൂണ്‍ 11 ന് മാഞ്ചസ്റ്ററിലെ വിഗണില്‍ നടക്കും. സെന്റ്‌മേരീസ് ആന്റ് സെന്റ് ജോണ്‍സ് ചര്‍ച്ചില്‍ രാവിലെ പത്ത് മുതലാണ് സംഗമം നടക്കുക.
രാഷ്ട്രീയ-സാംസ്‌കാരിക ലോകത്തിനും ആത്മീയ വ്യക്തികള്‍ക്കും ജന്‍മം നല്‍കിയ കുമരകത്തെ പ്രത്യേക ടൂറിസം മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ശ്രീനാരായണ ഗുരുവിന്റെ പാദസ്പര്‍ശനത്താല്‍ അനുഗ്രഹീതമായതിന്റെ ഓര്‍മ്മയാചരിക്കുന്ന കുമരകം വള്ളം കളി പ്രശസ്തമാണ്.
മലബാര്‍ കുടിയേറ്റത്തിനു നേതൃത്വം നല്‍കിയ കോട്ടയം അതിരൂപതയുടെ ദ്വിതീയ മെത്രാന്‍മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍, പ്രമുഖ ഇടതുപക്ഷക്കാരനായ അഡ്വ. ശങ്കുണ്ണി മേനോന്‍, നാടക സംഗീത സംവിധായകന്‍ കുമരകം രാജപ്പന്‍, പ്രഥമ മലയാള ചലച്ചിത്രനായിക എം.കെ കമലം എന്നിവര്‍ക്ക് ജന്‍മം നല്‍കിയ കുമരകത്ത് ഇന്ത്യയിലെ പ്രമുഖ ഭരണകര്‍ത്താക്കളും ലോക രാഷ്ട്ര തലവന്‍മാരും വിശ്രമത്തിനായി എത്തിയിട്ടുണ്ട്.
രണ്ട് വര്‍ഷം മുന്‍പ് കുമരകം സംഗമത്തില്‍ പാസാക്കിയ പ്രമേയമായ ഒളിമ്പിക്‌സില്‍ ചുണ്ടന്‍ വള്ളംകളി വേണമെന്ന ആവശ്യത്തിന്റെ പ്രതിക്ഷയിലാണ് കുമരകം നിവാസികള്‍.
കുമരകം സംഗമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് മാത്യു ശ്രാമ്പിച്ചിറയെ 07865924095 എന്ന നമ്പരില്‍ ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല